
ഏദന്‍: സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് യെമനിലെ ഇന്ത്യന്‍ അംബാസഡറിന്റെ അധിക ചുമതല നല്‍കി. ഇതുസംബന്ധിച്ച അധികാരപത്രം യെമന്‍ പ്രസിഡന്റും യമന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. റഷാദ് അല്‍അലിമിക്ക് കൈമാറി. ചടങ്ങില്‍ യെമന്‍ വിദേശകാര്യ മന്ത്രി ഡോ.ഷയാ സിന്ദാനിയും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യ-യെമന്‍ ഉഭയകക്ഷി സൗഹൃദം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുളള പ്രതിബദ്ധത അംബാസഡറും പ്രസിഡന്റും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, ഐടിഇസി കോഴ്‌സുകള്‍, യെമന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന ഐസിസിആര്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയും അംബാസഡര്‍ വിശദീകരിച്ചു.
ഇന്ത്യയുമായി ഹൃദ്യമായ ബന്ധമാണുളളതെന്ന് പ്രസിഡന്റ് ഡോ. അല്‍അലിമി പറഞ്ഞു. പൗരാണികമായി തുടരുന്ന ഇന്ത്യ-യെമന്‍ ബന്ധത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമാക്കാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു.

സ്ഥാനപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ദദ്യോഗസ്ഥര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം വര്‍ധിപ്പിക്കുന്നതിന് വ്യാപാരം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലുളളവരുമായി അംബാസഡര്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.





