Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

മൂന്ന് കുടുംബങ്ങള്‍ക്ക് 30 ലക്ഷം കൈമാറി റിയാദ് കെഎംസിസി

മലപ്പുറം: കെഎംസിസിയുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ അനുകരണീയവും മാതൃകാപരവുമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച മൂന്ന് കുടുംബങ്ങള്‍ക്കുള്ള മുപ്പത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പാണക്കാട് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ജീവിതോപാധിയായി മാറുവാന്‍ വിവിധ കെഎംസിസി ഘടകങ്ങളുടെ കുടുംബ സുരക്ഷ പദ്ധതികള്‍ കാരണമായിട്ടുണ്ട്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായി മാനവികതയേ ചേര്‍ത്ത് നിര്‍ത്തുവാന്‍ കെഎംസിസി കാണിക്കുന്ന താല്പര്യം പ്രതീക്ഷനല്‍കുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തില്‍ കെഎംസിസി നല്‍കുന്ന പിന്തുണ വലിയ കരുത്താണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അഞ്ച് വര്‍ഷമായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച മുപ്പത്തി ഒന്ന് പേരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സഹായം നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അറുപത്തി മൂന്ന് പേര്‍ക്ക് ചികിത്സ സഹായവും കൈമാറി.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയില്‍ ആയിരക്കണക്കിന് ആളുകളാണ് ചേര്‍ന്നിട്ടുള്ളത്. ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന പദ്ധതിയുടെ ക്യാമ്പയിന്‍ കഴിഞ്ഞ ആഗസ്ത് ഒന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 20 വരെയാണ് പദ്ധതിയില്‍ അംഗങ്ങളാവാനുള്ള സമയ പരിധി. റിയാദിലേയും പരിസര പ്രദേശങ്ങളിലെയും മലയാളികളായ പ്രവാസികള്‍ക്കാണ് പദ്ധതിയില്‍ അംഗത്വം എടുക്കാവുന്നതാണ്. പദ്ധതിയില്‍ അംഗങ്ങളായിരുന്ന, പ്രവാസം അവസാനിപ്പിച്ചവര്‍ക്ക് നാട്ടില്‍ നിന്നും അവരുടെ അംഗത്വം പുതുക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ MLA, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുഹമ്മദ് വേങ്ങര, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശേരി, കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, മൊയ്തീന്‍ കോയ കല്ലമ്പാറ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ചെയര്‍മാന്‍ ഷാഫി ചിറ്റത്തുപാറ, മുനീര്‍ മക്കാനി, റിയാദ് കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി പിടിപി മുഖ്ത്താര്‍, റിയാദ് തൃശൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര, പാലക്കാട് ജില്ലാ ട്രഷറര്‍ മുസ്തഫ വാഫി പട്ടാമ്പി, ഷൗക്കത്ത് പാലപ്പള്ളി സമദ് പെരുമുഖം, മജീദ് മണ്ണാര്‍മല, ലിയാഖത്ത് നീര്‍വേലി, ഷുക്കൂര്‍ വടക്കേമണ്ണ, ജാഫര്‍ വീമ്പൂര്‍, അമീര്‍ പൂക്കോട്ടൂര്‍, റാഫി പുറവൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top