Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

അഷ്‌റഫ് എം.പിക്ക് കേളി യാത്രയയപ്പ്

റിയാദ്: മൂന്നരപ്പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ കമ്മിറ്റി അംഗവും അഖീഖ് യൂണിറ്റ് പ്രസിഡന്റുമായ അഷ്‌റഫ് എം.പിക്ക് യാത്രയയപ്പ് നല്‍കി. കേളി ഉമ്മുല്‍ഹമാം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാദ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ അഷ്‌റഫ് എം.പി റിയാദില്‍ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്തുവരികയായിരുന്നു. ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു. കേളി ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി നൗഫല്‍ സിദ്ദിഖ് അഷ്‌റഫിന് സമ്മാനിച്ചു.
ഉമ്മുല്‍ഹമാം രക്ഷാധികാരി സെക്രട്ടറി ഷാജു പി.പി, ഏരിയ ട്രഷറര്‍ സുരേഷ് പി, രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്ര ചൂഡന്‍, അബ്ദുല്‍ കലാം, കരീം അമ്പലപ്പാറ, മന്‍സൂര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ജയന്‍ എന്‍.കെ, അബ്ദുസലാം, നസീര്‍, അനില്‍ ഒ, അക്ബര്‍ അലി എന്നിവരും വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു. ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ് സ്വാഗതം പറഞ്ഞു. യാത്രയയപ്പിന് അഷ്‌റഫ് എം.പി നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top