Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

നന്ദകുമാറിന് കേളി യാത്രയയപ്പ്

റിയാദ്: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി ബത്ഹ എരിയ മര്‍ഖബ് യൂണിറ്റ് നിര്‍വാഹകസമിതി അംഗം നന്ദകുമാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കേളി ഓഫീസില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സലീം അംലാദ് അധ്യക്ഷത വഹിച്ചു. 19 വര്‍ഷം റിയാദില്‍ പെയിന്റിംഗ് ജോലികള്‍ ചെയ്തുവരുന്ന നന്ദകുമാര്‍ കോഴിക്കോട് കുറ്റിയാടി സ്വദേശിയാണ്.

കേളി രക്ഷാധികാരി കമ്മറ്റി അംഗവും എന്‍ആര്‍കെ കണ്‍വീനറുമായ സുരേന്ദ്രന്‍കൂട്ടായി, മര്‍ഖബ് രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി അനില്‍ അറക്കല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണന്‍, ബിജു തായമ്പത്ത്, എരിയ സെക്രട്ടറി ഷഫീക്ക് അങ്ങാടിപ്പുറം, എരിയ വൈസ് പ്രസിഡന്റ് ഹുസൈന്‍ പിഎ, എരിയ കമ്മറ്റി അംഗങ്ങളായ, അബ്ദുറഹ്മാന്‍ താനൂര്‍, ജയകുമാര്‍ പുഴക്കല്‍, രാജേഷ് ചാലിയാര്‍,മര്‍ഖബ് രക്ഷാധികാരി കമ്മിറ്റി അംഗം ഗോപിനാഥ്, യൂണിറ്റ് ട്രഷറര്‍ മുഹമ്മദ് അനസ് ബത്ത സെന്റര്‍ യൂണിറ്റ് ട്രഷറര്‍ ഫൈസല്‍ അലയാന്‍ എക്‌സിക്യൂട്ടീവ് അംഗം ശിവദാസന്‍ സിഎസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം നന്ദകുമാറിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു ഉള്ളാട്ടില്‍ സ്വാഗതം പറഞ്ഞു. യാത്രയയപ്പിന് നന്ദകുമാര്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top