
റിയാദ്: കേളി കുടുംബ വേദി രണ്ടാം സമ്മേളനം കാനത്തിന്‍ ജമീല നഗരിയില്‍ ഫെബ്രുവരി 6ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.

2010ല്‍ വനിതാ വേദിയായി റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ച കേളി കുടുംബ വേദി, പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ്. കലാ, കായിക, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ റിയാദിലെ കുടുംബങ്ങള്‍ക്കിടയില്‍ സജീവ സാന്നിധ്യമാണ്. കേരള സര്‍ക്കാരിന്റെ മലയാളം മിഷന്റെ ഭാഗമായി ‘മധുരം മലയാളം’ എന്ന പേരില്‍ പ്രവാസ ലോകത്തെ കുട്ടികള്‍ക്കായി ക്ലാസുകള്‍, കേളി അംഗങ്ങള്‍ക്കായി സാക്ഷരതാ ക്ലാസുകള്‍, കുടുംബങ്ങള്‍ക്കായി ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, വെബിനാറുകള്‍, കലാ-കായിക മത്സരങ്ങള്‍, നാടന്‍ കളികളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കളിയരങ്ങുകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവയും കേളി കുടുംബ വേദി സംഘടിപ്പിച്ചു വരുന്നു. മികച്ച സിനിമകള്‍ കാണുന്നതിനും വിലയിരുത്തുന്നതിനും ‘സിനിമാ കൊട്ടക’, കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ‘കലാ അക്കാദമി’ എന്നിവയും റിയാദില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേതൃത്വം അറിയിച്ചു.

പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സെക്രട്ടറി സീബ കൂവോട് പാനല്‍ അവതരിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ ഷഹീബ വി.കെ, വൈസ് ചെയര്‍മാന്‍മാര്‍: അനിരുദ്ധന്‍ കീച്ചേരി, മോഹന്‍ദാസ്, അനിതാ ലീലാമണി, ലക്ഷിപ്രിയ, രജനി അനില്‍. കണ്‍വീനര്‍ ജയകുമാര്‍ പുഴക്കല്‍ ജോയിന്റ് കണ്‍വീനര്‍മാര്‍: പ്രസാദ് വഞ്ചിപ്പുര, സുനീര്‍ ബാബു, ഹനാന്‍, അന്‍സിയ. സാമ്പത്തിക കമ്മിറ്റി സുകേഷ് കുമാര്‍, പ്രദീപ് കൊട്ടാരത്തില്‍, സുനില്‍ കുമാര്‍, അനില്‍ അറക്കല്‍, സോവിന എന്‍.കെ, സൗമ്യ മജേഷ്, നവ്യ സിംനേഷ്, ശാലിനി സജു, സലീം അംലാദ്, ഗിരീഷ് കുമാര്‍ ഭക്ഷണ കമ്മിറ്റി ജയരാജ്, ബൈജു ബാലചന്ദ്രന്‍, ജോഷി പെരിഞ്ഞനം, ഷാജു പി.പി, വര്‍ണ്ണ ബിനു രാജ്, രാമകൃഷ്ണന്‍ ധനുവച്ചപുരം, അഫീഫ, രതീഷ്, ഷാജി റസാഖ്, സുരേഷ്. പബ്ലിസിറ്റി കമ്മിറ്റി സിജിന്‍ കൂവള്ളൂര്‍, ബിജു തായമ്പത്ത്, അനിത്ര ജ്യോമി ഗതാഗത കമ്മിറ്റി സതീഷ് കുമാര്‍ വളവില്‍, കിഷോര്‍ ഇ. നിസാം, ഷാജി കെ.കെ.

ഫോട്ടോ പ്രദര്‍ശനം: വിജില ബിജു, ഷിനി റീജേഷ്, സിനുഷ, ഷംഷാദ്, ഹാജറ, റീജേഷ്, അലി പട്ടാമ്പി, സുഭാഷ്. സ്‌റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍: റഫീക്ക് ചാലിയം (അംഗങ്ങള്‍: റിയാസ് പള്ളാട്ട്, ത്വയ്യിബ്, ഇസ്മായില്‍ കൊടിഞ്ഞി, കൃഷ്ണന്‍ കുട്ടി. കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികള്‍ വിനോദ് മലയില്‍, മുകുന്ദന്‍, ദീപാ ജയകുമാര്‍, സീന സെബിന്‍, ധനേഷ്, ലുലു എന്നിങ്ങനെ 51 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ്, ഫിറോഷ് തയ്യില്‍, കുടുംബ വേദി ട്രഷറര്‍ ശ്രിഷ സുകേഷ് എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ സ്വാഗതവും, കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട ജയകുമാര്‍ പുഴക്കല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






