
റിയാദ്: കേളി മലാസ് ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ക്വിസ് നൈറ്റ് സംഘടിപ്പിച്ചു. റിയാദിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി രണ്ടു അംഗങ്ങള്‍ ഉള്‍പ്പെട്ട 12 ടീമുകള്‍ പങ്കെടുത്തു. മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ശ്രീജിത് ക്വിസ് മാസ്റ്റര്‍ ആയിരുന്നു. 30 ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ സുലൈ ഏരിയയിലെ നാസര്‍ കാരക്കുന്ന്, റിജേഷ് ടീം വിജയികളായി. രണ്ടാം സ്ഥാനം സഹൃദയ റിയാദിന്റെ അഘോഷ്, സുരേഷ് എന്നിവര്‍ നേടി. സറഫുള്ള, കരീം പൈങ്ങോട്ടൂര്‍ (നസീം ഏരിയ) ടീമിനാണ് മൂന്നാം സ്ഥാനം. രണ്ടാം സ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും 5 ടീമുകള്‍ തുല്യത പാലിച്ചതിനാല്‍ ടൈംബ്രേക്കറിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ 30 സെക്കന്‍ഡ് സമയമാണ് നല്‍കിയിരുന്നത്.

ക്വിസ് മത്സരം കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. സമ്മാനദാന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അന്‍വര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ് ആശംസകള്‍ നേര്‍ന്നു. കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി സെക്രട്ടറിയുമായ സുനില്‍ കുമാര്‍, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേന്ദ്ര ജീവ കാരുണ്യ കമ്മിറ്റി കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീര്‍ മുള്ളൂര്‍ക്കര, മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ഒലയ്യ മേഖല സെക്രട്ടറി ഷമീം എന്നിവര്‍ വിജയികള്‍ക്കു ഉപഹാരം സമ്മാനിച്ചു. സംഘടക സമിതി ജോയിന്റ് കണ്‍വീനര്‍ അഷ്‌റഫ് പൊന്നാനി സ്വാഗതവും മലാസ് ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






