Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

പ്രവാസം അവസാനിപ്പിച്ചു പി.കെ. രാജന്‍ നാട്ടിലേക്ക്; കേളി യാത്രയയപ്പ് നല്‍കി

റിയാദ്: നാല് പതിറ്റാണ്ടുകാലത്തെ പ്രവാസത്തിന് വിടപറഞ്ഞു നാട്ടിലേക്ക് മടങ്ങുന്ന സനയ്യ അര്‍ബൈന്‍ ഏരിയ കമ്മിറ്റി അംഗവും വെസ്റ്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായ രാജന്‍ പി.കെക്ക് കേളി ഏരിയ കമ്മിറ്റിയുടെ യാത്രയയപ്പ് നല്‍കി. റിയാദിലെ സ്വകാര്യ കമ്പനിയില്‍ അലുമിനിയം ഫാബ്രിക്കേറ്ററായി ദീര്‍ഘകാലം ജോലി ചെയ്തുവരികയായിരുന്നു. പാലക്കാട് തൃത്താല സ്വദേശിയാണ്.

യാത്രയയപ്പ് സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കേന്ദ്രഏരിയ ഭാരവാഹികളായ സീബ കൂവോട്, മുഹമ്മദ് ഷാഫി, സുനില്‍ കുമാര്‍, ഷാജി റസാഖ്, സുകേഷ് കുമാര്‍, മൊയ്ദീന്‍, നാസര്‍, ഹരിദാസന്‍, ജയകുമാര്‍, അബ്ദുല്‍ റഷീദ്, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് മന്‍സൂര്‍ ഖാന്‍, വാസുദേവന്‍ കൂതറ, ഗഫൂര്‍ പി.കെ, നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

ഏരിയ കമ്മിറ്റിക്കുവേണ്ടി ജാഫര്‍ ഖാനും, രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മുഹമ്മദ് ഷാഫിയും ഉപഹാരങ്ങള്‍ കൈമാറി. യൂണിറ്റുകള്‍ക്കുവേണ്ടി മന്‍സൂര്‍ ഖാന്‍, ഹരിദാസന്‍, ജയകുമാര്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ഏരിയ സെക്രട്ടറി ജാഫര്‍ ഖാന്‍ സ്വാഗതം പറഞ്ഞു. രാജന്‍ പി.കെ മറുപടി പ്രസംഗവും നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top