Sauditimesonline

driver
സൗദി ഹൗസ് ഡ്രൈവര്‍ വിസക്ക് ഇനി തൊഴില്‍ പരീക്ഷ നിര്‍ബന്ധം

റിയാദില്‍ ഫാന്‍സ് ഫൈറ്റ്: ആവേശപ്പോരില്‍ അര്‍ജന്റീനയെ വീഴ്ത്തി ബ്രസീല്‍

റിയാദ്: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം പ്രവാസി മലയാളി കുടുംബങ്ങളിലേക്ക് എത്തിച്ചു എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) റിയാദില്‍ സംഘടിപ്പിച്ച ‘എടപ്പ ഫിഫ ഫാന്‍സ് ഫൈറ്റ്’ ആവേശപ്പൂരമായി. സുലൈയിലെ സഫ്‌വ വിശ്രമകേന്ദ്രത്തില്‍ നടന്ന കടുത്ത പോരാട്ടത്തില്‍ അര്‍ജന്റീന ഫാന്‍സിനെ കീഴടക്കി ബ്രസീല്‍ ഫാന്‍സ് ജേതാക്കളായി. അര്‍ജന്റീന റണ്ണേ്‌സ്അപ്പായി. സ്‌പെയിന്‍, പോര്‍ച്ചുഗല്‍ ഫാന്‍സ് ടീമുകളും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ ടീമുകളുടെ ആരാധകര്‍ അവരുടെ ജേഴ്‌സിയണിഞ്ഞ് അണിനിരന്ന വര്‍ണാഭമായ മാര്‍ച്ച് പാസ്‌റ്റോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. അല്‍ ഹിലാല്‍ അണ്ടര്‍15 ടീമിലെ മലയാളി താരം കീര്‍ത്തജ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. കായികരംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ച കീര്‍ത്തജയെ ആദരിച്ചു. ഷിഹാബ് കൊട്ടുകാട് ഉപഹാരം സമ്മാനിച്ചു.

ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദര്‍ശനവും പ്രവാസി കുടുംബങ്ങള്‍ക്കായി വിവിധ വിനോദ പരിപാടികളും അരങ്ങേറി. കുട്ടികള്‍ക്കായി ഫേസ് പെയിന്റിംഗ്, കിഡ്‌സ് പെനാല്‍ട്ടി ഷൂട്ടൗട്ട്, വനിതകള്‍ക്കായി പെനാല്‍ട്ടി ഷൂട്ടൗട്ട് എന്നിവയും അരങ്ങേറി. വനിതകളുടെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ലിയ ഷജീര്‍ ഒന്നാം സ്ഥാനവും അമൃത മേലേമഠം രണ്ടാം സ്ഥാനവും നേടി.
ചടങ്ങില്‍ റഹ്മാന്‍ മുനമ്പത്ത്, ഷാജഹാന്‍ ചാവക്കാട് (ഫോര്‍ക്ക), ജയന്‍ കൊടുങ്ങല്ലൂര്‍ (ഇന്ത്യന്‍ മീഡിയ ഫോറം), ഷിയാസ് ചെറുവട്ടൂര്‍, സെയ്ഫ് കൂട്ടുങ്കല്‍ (പീസ് വാലി), സെയ്ഫ് കായംകുളം (ഓഐസിസി), രഞ്ജു (കൊച്ചിന്‍ കൂട്ടായ്മ), സലാം പെരുമ്പാവൂര്‍ (പെരുമ്പാവൂര്‍ പ്രവാസി), ബഷീര്‍ കാരോളം (സാഫ്ഹ് പെര്‍ഫ്യൂംസ്), പ്രജേഷ് (റദ്‌വ ചിക്കന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഓര്‍ഗനൈസിംഗ് കണ്‍വീനര്‍മാരായ ജസീര്‍ കോതമംഗലം, സഹല്‍ പെരുമ്പാവൂര്‍, മുഹമ്മദ് ഉവൈസ്, വൈശാഖ് മുരളീധരന്‍, നൗറിന്‍ ഷാ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡൊമിനിക് സാവിയോ മത്സരങ്ങള്‍ നിയന്ത്രിച്ചു. അഡ്വ. അജിത് ഖാന്‍, മുബഷിര്‍ പെരുമ്പട്ട, ഉനൈസ് നീലേശ്വരം എന്നിവരുടെ തത്സമയ കമന്ററി ആവേശം പടര്‍ത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top