Sauditimesonline

LULU ALEEM
വിധിയുടെ വഴിയില്‍ തളര്‍ന്നു, ഒടുവില്‍ യൂസഫലിയുടെ തണലില്‍ നാടണഞ്ഞ് അലീം

അയൂബ് സഖാഫിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും; ഖബറടക്കം വൈലത്തൂര്‍ ജുമാമസ്ജിദില്‍

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മലപ്പുറം തിരൂര്‍ വൈലത്തൂര്‍ മണ്ണാറക്കല്‍ സ്വദേശി കൈതക്കാട്ടില്‍ അയൂബ് സഖാഫിയുടെ (39) മയ്യിത്ത് നാളെ (വെള്ളി) നാട്ടിലെത്തിക്കും. അവധി കഴിഞ്ഞ് റിയാദില്‍ തിരിച്ചെത്തി മൂന്ന് മാസം പിന്നിടുമ്പോഴായിരുന്നു അപ്രതീക്ഷിത വിയോഗം.

മലപ്പുറത്തെ ഇസ്‌ലാമിക വിദ്യാഭ്യാസ സമുച്ചയം മഅ്ദിന്‍ സ്ഥാപനങ്ങളുടെ താല്‍ക്കാലിക ഓര്‍ഗനൈസറായി അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) അസീസിയ ഡിവിഷന്‍ ദാറുല്‍ ബൈദാ യൂണിറ്റ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് (വ്യാഴം) അസര്‍ നമസ്‌കാരത്തിന് ശേഷം ഉമ്മുല്‍ ഹമാം കിങ് ഖാലിദ് മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം. ശുമൈസി ആശുപത്രിയില്‍ നിന്നു മയ്യിത്ത് റിയാദ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകും.

രാത്രി റിയാദില്‍ നിന്നു പുറപ്പെടുന്ന വിമാനത്തില്‍ വെള്ളി രാവിലെ 7:35ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിക്കും. വൈലത്തൂര്‍ ചിലവില്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും. റിയാദ് ഐ.സി.എഫ് റീജിയന്‍ സെക്രട്ടറി ഇബ്രാഹിം കരീം, ഇ.ആര്‍.ടി സെക്രട്ടറി റസാഖ് വയല്‍ക്കര എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.

പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റുമൈസ. മക്കള്‍: റസീന്‍ റബീഹ്, റാസി ആയിഷ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top