Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

‘ഓണക്കളികള്‍’ ഒരുക്കി കേളി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ ഏരിയ ലാസര്‍ദി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന റിയാദിലെ ന്യൂ സനയയിലാണ് വിവിധതരം ഓണക്കളികള്‍ കോര്‍ത്തിണക്കി പൊതുജനങ്ങള്‍ക്കായി പരിപാടി സംഘടിപ്പിച്ചത്.
‘ഓണക്കളികള്‍ 2025’ എന്ന പേരില്‍ ന്യൂ സനയ്യ കാര്‍ബക്ക് സമീപത്തുള്ള പാര്‍ക്കില്‍, സനയ്യ സെക്യൂരിറ്റിയുടെ (മോഡം) സഹായത്തോടെ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ഷൂട്ട് ഔട്ട്, വടംവലി, കണ്ണ് കെട്ടി കലം ഉടയ്ക്കല്‍, കസേരകളി, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റെയ്‌സ്, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങി നിരവധി കളികള്‍ അരങ്ങേറി.

ഓണസദ്യയ്ക്ക് ശേഷം ആരംഭിച്ച പരിപാടികള്‍ രാത്രി പത്തു വരെ നീണ്ടു. യൂണിറ്റ് പ്രസിഡന്റ് ഷൈജു ചാലോട് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, എന്‍.ആര്‍.കെ. കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായ്, ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്‍, ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാര്‍ മണ്ണഞ്ചേരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി ഷമല്‍ രാജ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കിംഗ്സ്റ്റണ്‍ നന്ദിയും പറഞ്ഞു.

വിവിധ മത്സരങ്ങളില്‍ സിയാദ്, നൂറുദ്ധീന്‍, അക്ബര്‍, അജ്മല്‍, ജംനാഷ്, ജനാഷ്, ജമീല്‍, സിയാദ്, ജുനൈദ് എന്നിവര്‍ വിജയികളായി. ആറ് ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരത്തില്‍, അറേഷ് ടീം നൂണ്‍ ടീമിനെ പരാജയപ്പെടുത്തി. കേളി രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. റണ്ണറപ്പിനുള്ള ട്രോഫി ഏരിയ സെക്രട്ടറി തോമസ് ജോയ് വിതരണം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top