Sauditimesonline

ENGINEERS FORUM RIYADH
സാങ്കേതിക മികവും സോഫ്റ്റ് സ്‌കില്‍സും ചര്‍ച്ച ചെയ്തു 'എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ്'

ഐസിഎഫ് വെസ്റ്റ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍; മൊയ്ദീന്‍ കുട്ടി സഖാഫി നയിക്കും

മക്ക: ഐസിഎഫ് സൗദി വെസ്റ്റ് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക കൗണ്‍സില്‍ വിവിധ പരിപാടികളോടെ നടന്നു. നാഷണല്‍ മോറല്‍ എജ്യു. സെക്രട്ടറി ഉമര്‍ പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. ഹസന്‍ സഖാഫി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസര്‍ നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം നേതൃത്വം നല്‍കി.

ധാര്‍മ്മിക മൂല്യങ്ങളിലും സേവന മനസ്സും തല്‍പരരായ പുതു തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ മദ്രസ്സകളും അധ്യാപകരും സമൂഹത്തില്‍ വഹിക്കുന്ന പങ്ക് വലുതാണെന്നു കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പുതിയ കാലത്തെയും സാഹചര്യങ്ങളെയും ഉള്‍ക്കൊണ്ട് മുഅല്ലിമുകള്‍ ന്യുതന അധ്യാപന രീതികള്‍ സ്വായത്തമാക്കണം. ഇതുവഴി മദ്രസ്സകളെ ഉന്നത നിലവാരത്തില്‍ എത്തിക്കാനും വിദ്യാര്‍ത്ഥികളെ സമൂഹത്തിനും സമുദായത്തിനും രാജ്യത്തിനും ഉപകരിക്കുന്ന ഉത്തമ പൗരന്‍മാരായി വളര്‍ത്തിയെടുക്കാന്‍ കഠിന പരിശ്രമം നടത്തേണ്ടതുണ്ടെന്നും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

പുതിയ ഭാരവാഹികളായി മൊയ്ദീന്‍ കുട്ടി സഖാഫി യൂണിവേഴ്‌സിറ്റി (പ്രസിഡന്റ്), മുസ്തഫ സഅദി ക്ലാരി (സെക്രട്ടറി), എംഎ റഷീദ് അസ്ഹരി ഇരിങ്ങല്ലൂര്‍ (ഫിനാന്‍സ് സെക്രട്ടറി), ശംസുദ്ധീന്‍ ബുഖാരി, അബു മിസ്ബാഹ് (ഐടി ആന്റ് വെല്‍ഫയര്‍), ഇബ്രാഹിം സഖാഫി, മുഹ്‌സിന്‍ സഖാഫി (എക്‌സാം), ഉസ്മാന്‍ സഖാഫി, അനീസ് സഖാഫി (ട്രെയിനിങ്), ഹനീഫ് ലത്വീഫി, ഇര്‍ഷാദ് ലത്തീഫി (മാഗസിന്‍) എന്നിവരെ തെരഞ്ഞെടുത്തു. ചാപ്റ്റര്‍ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂര്‍ ആശംസകള്‍ നേര്‍ന്നു. ഓടക്കല്‍ ബാസ്വിത്ത് അഹ്‌സനി സ്വാഗതാവും എംഎ റഷീദ് അസ്ഹരി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top