Sauditimesonline

AIRPORT-SKY
വ്യോമപാതകള്‍ അടച്ച് ജിസിസി; വിമാന ഗതാഗതം താറുമാറായി

കേരള എഞ്ചിനിയേഴ്‌സ് ഫോറം ‘ദാവത്-എ-ഇഫ്താര്‍’

റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ‘ദാവത്-എ-ഇഫ്താര്‍’ എന്ന പേരില്‍ ഒരുക്കിയ സംഗമത്തില്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. എക്‌സിറ്റ്18 ലെ ഷാലറ്റ് വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

സൗഹൃദ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹഫീസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ സംഘടനയുടെ നാള്‍ വഴികളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. മുനീബ് പാഴൂര്‍ (കേരള ബിസിനസ് ഫോറം), അന്‍സാര്‍ നൈതലൂര്‍ (പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍), ഇബ്രാഹിം സുബ്ഹാന്‍ (ലോക കേരള സഭ), കരീം കാനാംപുരം (എറണാകുളം ജില്ലാ പ്രവാസി അസ്സോസിയേഷന്‍), ഷാഹിന്‍ (സംഗമം), ഫൈസല്‍ തമ്പലക്കോടന്‍ (മലപ്പുറം എക്‌സ്പാറ്റ് അസ്സോസിയേഷന്‍), അബ്ദുല്‍ അസീസ് (സിജി അഡ്വൈസറി അംഗം), റാഷിദ് ദയ (കൊയിലാണ്ടിക്കൂട്ടം), ഷാജു കെ സി (കോഴിക്കോടന്‍സ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സോഷ്യല്‍ മീഡിയ അമിത ഉപയോഗം എങ്ങനെ ചെറുക്കാം എന്ന വിഷയത്തില്‍ സഫ്രീന്‍ ആഷിക് ബോധവത്ക്കരണ നടത്തി. പരിപാടികള്‍ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ഞാറപ്പുലാന്‍, അനസ് അബൂബക്കര്‍ നേതൃത്വം നല്‍കി. വളണ്ടിയര്‍ ക്യാപ്റ്റന്‍മാരായ റിയാസ് സ്വാഗതവും ഹനീഫ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top