
റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഫോറം അംഗങ്ങള്‍ പങ്കെടുത്തു. ഇലക്ട്രിക്കല്‍ മാനുഫാക്ചറര്‍ ഹിമെല്‍ കമ്പിനിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഇലക്ട്രിക്കല്‍ ഡിസൈന്‍ അടിസ്ഥാന കാര്യങ്ങളില്‍ വിജ്ഞാനപ്രദമായ സെഷനായിരുന്നു മുഖ്യ ആകര്‍ഷണം. ഇലക്ട്രിക്കല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റ്‌സ് തെരഞ്ഞെടുപ്പ്, സ്വിച്ച് ഗിയറിലെ പ്രധാന ടെക്‌നികല്‍ വശങ്ങള്‍, ഫൈനല്‍ ഡിസ്ട്രിബൂഷന്‍ കമ്പോണന്റ്‌സ് എന്നിവയും അവതരിപ്പിച്ചു. പരിപാടിയില്‍ ഹീമല്‍ പ്രതിനിധികള്‍ പ്രധാന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ചോദ്യോത്തര സെഷനും നടന്നു.

മാഗ്ഡി അല്‍ താലി (എല്ലിസ് അസോസിയേറ്റ് ഡയറക്ടര്‍, എംഇപി), മുഹമ്മദ് ഹിദാഷ് (സീനിയര്‍ പിഎം ഷാപോര്‍ജി പല്ലോഞ്ചി), സയ്യിദ് ഗവാസ്‌കര്‍ (സീനിയര്‍ ടെക്‌നിക്കല്‍ എഞ്ചിനീയര്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി), അബ്ദുള്‍ നവാഫ് (അസോസിയേറ്റ് ഡയറക്ടര്‍ കൊമേഴ്‌സ്യല്‍ റോഷന്‍), ഷാരൂബ് ഇംതിയാസ് (എംഎആര്‍ പ്രോജക്ട്‌സ്), ബാസില്‍ അബ്ദുള്‍ ഘാനി (അസോസിയേറ്റ് കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ഖിദ്ദിയ) എന്നിവര്‍ ഉള്‍പ്പെടെ റിയാദിലെ വിവിധ കമ്പനികളിലെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഹിമെല്‍ പ്രതിനിധികള്‍ ഷൈസില്‍ മുഹമ്മദിനും മുഹമ്മദ് അലിക്കും കെഇഎഫ് വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല, ഷഫാന മെഹ്‌റു മന്‍സില്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. കെഇഫ് ടെക്‌നിക്കല്‍ വിങ് അംഗം സുബിന്‍ റോഷന്‍ പരിപാടികള്‍നിയന്ത്രിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






