
റിയാദ്: ആവേശപ്പോരില്‍ ഈജിപ്ഷ്യന്‍ കരുത്തിനെ മുട്ടുകുത്തിച്ച് മലയാളി ബാഡ്മിന്റണ്‍ താരത്തിന് തകര്‍പ്പന്‍ ജയം. കെയ്‌റോയില്‍ സമാപിച്ച അറബ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ സര്‍ണം നേടിയത്. 2023ലെ സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും 2025ലെ ഈജിപ്ത് സീരീസിലും ഖദീജയെ തോല്‍പ്പിച്ച ഈജിപ്ഷ്യന്‍ താരം നൂര്‍ യസ്‌രിയെ അട്ടിമറിച്ചാണ് ഖദീജയുടെ മധുരപ്രതികാരം. സിംഗിള്‍ മത്സരത്തില്‍ സ്വര്‍ണവും, മിക്‌സഡ് ഡബിള്‍സില്‍ വെങ്കലവും നേടി. മിക്‌സഡ് ഡബിള്‍സില്‍ മുഹമ്മദ് മെഹദ് ഷാ ആയിരുന്നു സഹതാരം.രുന്ന സഹതാരങ്ങള്‍.

ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലായിരുന്ന അറബ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്. ആതിഥേയരായ ഈജിപ്തും വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച ടൂര്‍ണമെന്റില്‍ 10 അറബ് രാജ്യങ്ങളില്‍ നിന്നായി 62 താരങ്ങള്‍ മാറ്റുരച്ചു.

സൗദി ബാഡ്മിന്റണ്‍ ഫെഡറേഷന്‍ സാരഥി കൂടിയായ അറബ് ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് മായ് ബിന്‍ത് ഒബൈദ് അല്‍ റഷീദ്, ഫെഡറേഷന്റെ സെക്രട്ടറി ജനറല്‍ യാസിദ് ബിന്‍ യൂസഫ് അല്‍മസൂദ്, അറബ് യൂണിയന്‍ എക്‌സിക്യൂട്ടീവ് ഓഫീസ് അംഗങ്ങളായ ഷെരീഫ് ജാഫര്‍, ഡോ. നൂറി അല്‍സറാ എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു.

അറബ് രാജ്യങ്ങള്‍ക്കിടയിലെ കായിക സൗഹൃദം ശക്തിപ്പെടുത്താനും അന്താരാഷ്ട്ര നിരവാരത്തില്‍ താരങ്ങള്‍ക്ക് വളരാനും ചാമ്പ്യന്‍ ഷിപ്പിന് കഴിഞ്ഞതായി മായ് ബിന്‍ത് ഒബൈദ് അല്‍ റഷീദ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ മത്സരങ്ങള്‍ക്ക് അറബ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വേദിയൊരുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






