Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

സൗദി പൗരന്‍മാരെ മടക്കി കൊണ്ടുവരും

റിയാദ്: വിവിധ രാജ്യങ്ങളില്‍ കഴിയുന്ന സൗദി പൗരന്‍മാരെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. ഇതിനായി വിദേശകാര്യ മന്ത്രാലയം നടപടി ആരംഭിച്ചു. ലോക രാജ്യങ്ങളില്‍ പലതും കൊവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് താല്‍പര്യമുളള സൗദി പൗരന്‍മാരെ മടക്കി കൊണ്ടുവരാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയത്. ഇതിയനായി വിദേശങ്ങളില്‍ കഴിയുന്നവര്‍ സൗദി വിദേശകാര്യ മന്ത്രാലയം പ്രത്യേകം തയ്യാറാക്കിയ ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. മടക്കയാത്ര സംബന്ധിച്ച ക്രമീകരണത്തിനു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നു ആരംഭിച്ച രജിസ്‌ട്രേഷന്‍ അഞ്ചു ദിവസം തുടരും. ഏതൊക്കെ രാജ്യങ്ങളിലേക്ക് എത്ര വിമാന സര്‍വീസ് ആവശ്യമാണെന്ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതിന് ശേഷം തീരുമാനിക്കും. വൈറസ് ബാധിച്ച രാജ്യങ്ങളിലെ സൗദി പൗരന്മാര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. മടങ്ങി വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top