
റിയാദ്: കൊവിഡ് വര്‍ധനയു ൈപേരില്‍ അവധിക്ക് പോകുന്ന പ്രവാസികള്‍ക്ക് വീണ്ടും ഒരാഴ്ചക്കാലത്തേക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ ആവശ്യപ്പെട്ടു. റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫെയര്‍ വിംഗ് എക്‌സിറ്റ് പതിനെട്ടില്‍ സംഘടിപ്പിച്ച വളണ്ടിയര്‍ സംഗമമായ ‘വി മീറ്റ്-2022’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ വിംഗ് ആക്റ്റിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു.
കുറഞ്ഞ ദിവസം അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാണ് പ്രവാസികള്‍ അവധിക്ക് പോകുന്നത്. കൂടാതെ പി സി ആര്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. സ്വന്തം ചിലവില്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള പരിശോധന കൂടി പൂര്‍ത്തിയാക്കിയാണ് നാട്ടിലെത്തുന്നത്. ഇതൊന്നും പരിഗണിക്കാതെ പ്രവാസി ദ്രോഹ നടപടിയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നീക്കം അപലപനീയമാണ്. കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കാതെ ഉത്തരവാദിത്വമുള്ള സര്‍ക്കാറുകള്‍ തന്നെ നടത്തുന്ന ഉല്‍ഘാടന മേളകള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദ് മലപ്പുറം ജില്ല കെഎംസിസി വ്യവസ്ഥാപിതമായി നടത്തുന്ന ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും പ്രവാസികള്‍ക്ക് ഇത് വഴി ലഭിക്കുന്ന ആശ്വാസം വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്ന് സെഷനുകളിലായി നടന്ന പരിപാടിയില്‍ സേവനം, സന്നദ്ധത, സമര്‍പ്പണം എന്ന വിഷയം സിജി ട്രെയിനര്‍ ഷുക്കൂര്‍ പൂക്കയില്‍ മവതരിപ്പിച്ചു. ‘സമൂഹ്യസേവനത്തിന്റെ ഇസ്‌ലാമിക മാനം’ റിയാദ് എസ് ഐ സി പ്രസിഡന്റ് മുഹമ്മദ് കോയ വാഫിയും , മതനിരാസവും കമ്മ്യുണിസവും എന്ന വിഷയം സത്താര്‍ താമരത്തും അവതരിപ്പിച്ചു.

വെല്‍ഫെയര്‍ വിംഗിന്റെ പുതിയ സംരംഭമായ ജോബ് സെല്ലിന്റെ ഉല്‍ഘാടനം സൗദി കെഎംസിസി സെക്രട്ടറിയേറ്റംഗം ഉസ്മാന്‍ അലി പാലത്തിങ്ങല്‍ നിര്‍വ്വഹിച്ചു. മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര കുഞ്ഞിമോന്‍ കാക്കിയയെ ആദരിച്ചു. ജില്ല വെല്‍ഫയറിന് കോട്ടക്കല്‍ നിയോജകമണ്ഡലം കെഎംസിസി നല്‍കുന്ന വീല്‍ചെയര്‍, വാക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഭാരവാഹികള്‍ ചടങ്ങില്‍ കൈമാറി. 300 വളണ്ടിയര്‍മാരാണ് സംഗമത്തില്‍ പങ്കെടുത്തത്.
ഉല്‍ഘാടന സമ്മേളനത്തില്‍ സൗദി കെഎംസിസി സെക്രട്ടറിയേറ്റ് അംഗങ്ങളായ ശുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്തീന്‍ കുട്ടി, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ മാങ്കാവ്, ഉനൈസ കെഎംസിസി വര്‍ക്കിംഗ് പ്രസിഡന്റ് ജംഷീര്‍ മങ്കട, മലപ്പുറം ജില്ല കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, അഷ്‌റഫ് കല്‍പകഞ്ചേരി, ഉമ്മര്‍ അമാനത്ത്, മുനീര്‍ വാഴക്കാട്, യൂനസ് കൈതക്കോടന്‍, യൂനസ് താഴേക്കോട്, മുത്തുകുട്ടി തരൂര്‍, ജില്ല വെല്‍ഫെയര്‍ വിംഗ് ട്രഷറര്‍
റിയാസ് തിരൂര്‍ക്കാട്, ശിഹാബ് തങ്ങള്‍ കുറുവ, ഇഖ്ബാല്‍ തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍ ഷറഫ് പുളിക്കല്‍ സ്വാഗതവും ഇസ്ഹാഖ് താനൂര്‍ നന്ദിയും പറഞ്ഞു. മജീദ് മണ്ണാര്‍മല, സലിം സിയാംകണ്ടം, ഇസ്മായില്‍ സി വി, ഇസ്മായില്‍ താനൂര്‍, മുസമ്മില്‍ തിരൂരങ്ങാടി, ഷെബീറലി പള്ളിക്കല്‍, റിയാദ് നിലമ്പൂര്‍, ഹനീഫ മുതുവല്ലൂര്‍, സൈദ് പെരിങ്ങാവ്, അഷ്‌റഫ് പടന്ന, സകീര്‍ താഴേക്കോട്, നിസാര്‍ കോട്ടക്കല്‍, ഫൈസല്‍ കോട്ടക്കല്‍, ലത്തീഫ് ചെറുകാവ്, ഹനീഫ മുതുവല്ലൂര്‍, ഹംസ ഉണ്യാല്‍, സൈദ് പെരിങ്ങാവ്, ഉസ്മാന്‍ സിയാംകണ്ടം എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






