

റിയാദ്: രാജ്യ താല്പര്യങ്ങക്കെതിരെ ഭരണം നടത്താന്‍ ഒരു ഭരണകൂടത്തെയും അധികകാലം ജനങ്ങള്‍ അനുവദിക്കില്ലെന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസഹബ് കീഴരിയൂര്‍. ജനാതിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടം അധികാരികള്‍ക്ക് കിണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തിയും ഭീതി പരത്തിയും ജനങ്ങളെ ചൊല്‍പ്പടിയിലാക്കി ഭരണം നടത്താനുള്ള മോഡി-ഷാ ശ്രമങ്ങള്‍ വിലപ്പോവില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് രാജ്യതലസ്ഥാനം ഉള്‍പ്പെടെ നടക്കുന്ന രാപ്പകല്‍ സമരങ്ങള്‍. പൗരത്വം ഒരു മതത്തിന്റെ മാത്രം വിഷയമായി വ്യാഖ്യാനിക്കാനും അതു വഴി ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുടെ വിഷവിത്തുകള്‍ പാകാനും സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നു. ഇത് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികള്‍ സമര പോരാട്ടങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയാണ്. വിവിധ തലങ്ങളിലുള്ളവര്‍ സമരത്തിന് പൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിച്ച് സമരരംഗത്ത് നില്‍ക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ ജനനതയുടെ മനസാണ് അവിടെ പ്രതിഫലിക്കുന്നത്. അതേസമയം വിഷയത്തെ ജാഗ്രതയോടെ സമീപിക്കാന്‍ കഴിയണം. വൈകാരിക പ്രകടനങ്ങള്‍ക്കു പകരം വിവേകപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കേത്. ബഹുസ്വരതയെ അംഗീകരിച്ചും വിശ്വാസം മുറുകെ പിടിച്ചും മുന്നേറണം. സൈബറിടങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ പുതുതലമുറ തയ്യാറാവണം. ജനാതിപത്യ വിശ്വാസികളായ രാജ്യത്തെ ഭൂരിപക്ഷ ജനതക്കൊപ്പം തോള്‍ ചേര്‍ന്നു കൊണ്ടായിരിക്കണം രാജ്യത്തെ നശിപ്പിക്കാനിറങ്ങിയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഷാഹിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡ് അഷ് റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എം.എ.എഫ് സംസ്ഥാന വൈസ് പ്രസിഡ് ശരീഫ് വടക്കയില്‍, ഡെല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡ് സി.പി.മുസ്തഫ, ആക്ടിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍, ട്രഷറര്‍ യു.പി.മുസ്തഫ, എസ്.ഐ.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ഫൈസല്‍ ബുഖാരി, മുഹമ്മദ് കളപ്പാറ, അസീസ് വെങ്കിട്ട, അഷ് റഫ് അച്ചൂര്‍, നാസര്‍ തങ്ങള്‍, ഷൗക്കത്ത് പാലപ്പിള്ളി, അഷ് റഫ് മേപ്പാടി സംസാരിച്ചു. അബ്ദുല്‍ മജീദ് പയ്യന്നൂര്‍ സ്വാഗതവും ഷംസു പെരുമ്പട്ട നന്ദിയും പറഞ്ഞു. മാമുക്കോയ ഒറ്റപ്പാലം, സുബൈര്‍ അരിമ്പ്ര, പി.സി.അലി, കബീര്‍ വൈലത്തൂര്‍, തെന്നല മൊയ്തീകുട്ടി, നാസര്‍ മാങ്കാവ്, സിദ്ദീഖ് കോങ്ങാട്, സഫീര്‍ തിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






