Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

അസീസിയ, ബ്‌ളാക്ക് ആന്റ് വൈറ്റ് സെമി ഫൈനലില്‍; സുലൈ എഫ്‌സിയും പ്രവാസി സോക്കറും പുറത്ത്

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പില്‍ നിന്നു സുലൈ എഫ്‌സിയും പ്രവാസി സോക്കറും പുറത്ത്. വെള്ളിയാഴ്ച നടന്ന ആദ്യ പോരാട്ടത്തില്‍ അസീസിയ സോക്കറിനോട് സമനില വഴങ്ങിയതോടെയാണ് സുലൈ എഫ്‌സി സെമി കാണാതെ പുറത്തായത്. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്‌ക്കോര്‍ ചെയ്തു. ത്വല്‍ഹത്, അക്ഷയ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് ‘എ’യില്‍ നിന്ന് ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി അസീസിയ സോക്കര്‍ സെമിഫൈനലില്‍ പ്രവേശിച്ചു. അസീസിയ സോക്കറിന്റെ അനന്തു മത്സരത്തിലെ മികച്ച താരമായി. മോഡേണ്‍ സര്‍ക്യൂട്ട് പ്രതിനിധി ശാഹുല്‍ അന്‍വര്‍ മാന്‍ ഓഫ് ദി മാച്ച് ട്രോഫി സമ്മാനിച്ചു.

മറ്റൊരു മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സോക്കറിനെ പരാജയപ്പെടുത്തി ബ്‌ളാക്ക് ആന്റ് വൈറ്റും സെമിയില്‍ പ്രവേശിച്ചു. സെമിയിലെത്താന്‍ വിജയം വേണമെന്നിരിക്കെ മത്സരത്തിനിറങ്ങിയ പ്രവാസി സോക്കറിന് ബ്‌ളാക്ക് ആന്റ് വൈറ്റിനു മേല്‍ ഒരു തരത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

ഒരു മിനുട്ടിന്റെ മാത്രം ഇടവേളയില്‍ നസീഫും റാഫിയും നേടിയ ഗോളുകളിലൂടെ സമ്മര്‍ദ്ദത്തിലായ പ്രവാസി സോക്കറിന്റെ നീക്കങ്ങളെല്ലാം പിന്നീട് പിഴക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മത്സരത്തില്‍ റാഫി മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ മിഷാല്‍ ചെര്‍പ്പുളശ്ശേരി അവാര്‍ഡ് സമ്മാനിച്ചു.

നജീബ് നെല്ലാങ്കണ്ടി, സിറാജ് വളളിക്കുന്ന്, ഷംസു പെരുമ്പട്ട, മുജീബ് മൂത്താട്ട്, സലീം പട്ടിക്കാട്, ലത്തീഫ് മടവൂര്‍, ആബിദ് പറളിക്കുന്ന്, അന്‍ഷാദ് ധര്‍മ്മടം, ബഷീര്‍ കല്ല്യാശ്ശേരി, സഹീര്‍ മേപ്പാടി, ജാഫര്‍ വയനാട്, അബു താഹിര്‍ ഒറ്റപ്പാലം, ഷഫീഖ് ബീരാന്‍, നൗഫല്‍ ചപ്പപടി, നൗഫല്‍ തിരൂര്‍, അഷ്‌റഫ് ഷൊര്‍ണ്ണൂര്‍, സിദ്ദീഖ് മാട്ടൂല്‍, അഷ്‌റഫ് കൂത്ത്പറമ്പ്, സിയാദ് മണ്ണാര്‍ക്കാട്, ഷാഹുല്‍ അന്‍വര്‍, ഹിജാസ് പുത്തൂര്‍മഠം, ഹനീഫ കൊടുവളളി, മുസ്തഫ വേളൂരാന്‍, മുസമ്മില്‍ തങ്ങള്‍, ഖാദര്‍ പൊന്നാനി എന്നിവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരുമായി പരിചയപ്പെട്ടു. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി വാഴക്കാട് റിയല്‍ കേരള എഫ്‌സിയെയും, യൂത്ത് ഇന്ത്യ സോക്കര്‍ ലാന്റേണ്‍ എഫ്‌സിയെയും നേരിടും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top