
റിയാദ്: കൊച്ചി കൂട്ടായ്മ കൊവിഡ് 19 പ്രതിരോധം മന:ശാസ്ത്രത്തിലൂടെ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. മൈന്‍ഡ്‌സ് ഐ കണ്‍സള്‍ടന്‍സി സി ഇ ഒ ഡോ. പോള്‍ തോമസ് വീഡിയോ കോണ്‍ഫറന്‍സ് വഴി നേതൃത്വം നല്‍കി. സൗദി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി നാനൂറിലധികം മലയാളികള്‍ പരിപാടിയില്‍ പങ്കെടുത്തു.
പോസിറ്റീവ് മൈന്‍ഡ് സെറ്റ് നിലനിര്‍ത്തേണ്ടതിന്റെ ആവിശ്യകതയും അതിനു വേണ്ട മാര്‍ഗനിര്‍ദേശവും അദ്ദേഹം വിശദീകരിച്ചു. ചോദ്യോത്തര സെഷനും നടന്നു. സാമൂഹിക പ്രവര്‍ത്തരായ ശിഹാബ് കൊട്ടുകാട്, ഫോര്‍കാ ചെയര്‍മാന്‍ സത്താര്‍ കായംകുളം, യുഎഇ ലെറ്റ് ടോക് ചെയര്‍മാന്‍ അജിത് ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹാരിസ് ഉമ്മര്‍, ആഷിക് നാസര്‍,ഷാജി ഹുസൈന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ നടണയാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ ഭരണകൂടം ഒരുക്കുന്ന അവസരം ഉപയോഗപ്പെടുത്തി മടങ്ങാന്‍ ശ്രമിക്കണമെന്നു ജനറല്‍ സെക്രട്ടറി ജിബിന്‍ സമദ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. സൈനുദ്ധീന്‍ കൊച്ചി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






