നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 1,158 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 13,930 ആയി ഉയര്‍ന്നു. ഏഴ് രോഗികകള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 121 ആയി. മദീനയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 293, മക്കയില്‍ 209, ജിദ്ദ 208, റിയാദ് 157, ഹുഫൂഫ് 78, ദമ്മാം 43, ജുബൈല്‍ 40, തായിഫ് 32, ഖോബാര്‍ 28 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പോസറ്റീവ് കേസുകളുടെ എണ്ണം. ആരോഗ്യ മന്ത്രാലയത്തിന്റെ ഫീല്‍ഡ് സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
