Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

രണ്ടു മണിക്കൂര്‍ പറന്നതിനു ശേഷം കൊച്ചി-അബുദാബി വിമാനം തിരിച്ചിറക്കി

കൊച്ചി: അബുദാബിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. വെള്ളി രാത്രി 11.10ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 6ഇ-1403 വിമാനമാണ് ശനിയാഴ്ച പുലര്‍ച്ചെ 1.44ന് കൊച്ചിയില്‍ തിരിച്ചിറക്കിയത്. രണ്ട് മണിക്കൂര്‍ പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

വിമാനത്തില്‍ 180തിലധികം യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അബുദാബിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല. വാര്‍ത്താ ഏജന്‍സി പിടിഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്ത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top