Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

റിയാദില്‍ ‘ഹിമം’; കൊല്ലം കൂട്ടായ്മ സാംസ്‌കാരിക സായാഹ്നം

റിയാദ്: കൊല്ലം ജില്ലാ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ) ‘ഹിമം-2026’ സാംസ്‌കാരിക സായാഹ്‌നം സംഘടിപ്പിച്ചു. എക്‌സിറ്റ് 18ലെ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നിസാര്‍ പള്ളിക്കശ്ശേരി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ സര്‍ഗ ശേഷി വളര്‍ത്തുന്നതിനും ജീവകാരുണ്യ മേഖലയിലും പ്രവാസി ഒത്തുചേരലുകള്‍ സാമൂഹിക മുന്നേറ്റത്തിന് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാലുകുട്ടന്‍, റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, അലക്‌സ് കൊട്ടാരക്കര, നജു പുനലൂര്‍, ജോസ് കടമ്പനാട് എന്നിവര്‍ പ്രസംഗിച്ചു.

കെ.സി.എ അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് പ്രകാശനവും ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. കേക്ക് മുറിച്ച് മധുരം പങ്കുവച്ച് റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. പരിപാടിയുമായി സഹകരിച്ച സ്‌പോണ്‍സര്‍മാര്‍ക്ക് ഉപഹാരം സമ്മാനിച്ചു. വിവിധ കലാപരിപാടികള്‍, രശ്മി വിനോദ് ചിട്ടപ്പെടുത്തി വൈദേഹി നൃത്തവിദ്യാലയം അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, അനില്‍ കൊല്ലം, അശോകന്‍ എന്നിവരുടെ തബല ഫ്യൂഷന്‍ സജീറിന്റെ നേതൃത്വത്തില്‍ ‘കൊട്ടിപ്പാട്ട്’ എന്നിവ അരങ്ങേറി. കൊല്ലം രുചിക്കൂട്ടുകള്‍ കോര്‍ത്തിണക്കി വിഭവസമൃദ്ധമായ ഡിന്നര്‍, അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിന്റെ മെഡിക്കല്‍ ക്യാമ്പ്, നോര്‍ക്ക ഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍, കെ.സി.എ മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ എന്നിവയും ഒരുക്കിയിരുന്നു.

പരിപാടികൾക്ക് എൻ. മണികണ്ഠൻ, ഷംനാസ് കുളത്തൂപ്പുഴ, ശ്രീജ കരുനാഗപ്പള്ളി, ബിനോയ് മത്തായി, അൻസാരി അലിക്കുട്ടി, സാദിഖ് കരുനാഗപ്പള്ളി, അഞ്ജു ഷാജു, റോയ് വർഗീസ്, സിജു ബഷീർ, അനസ് പന്മന, ഷാരോൺ ഷെരീഫ്, ഹുസൈൻ കല്ലേലി, ആതിര ഗോപൻ, അനിൽ കരുനാഗപ്പള്ളി, മൻഹാജ്, കബീർ കൊച്ചാലുംമൂട്,

ഷംനാദ് കുളത്തൂപ്പുഴ, ജൂലിയ ജോൺസൺ, യോഹന്നാൻ കുണ്ടറ, അബ്​ദുൽ മജീദ്, അഞ്ജു നസീം, സദ്ദാം അബ്​ദുൽ വഹാബ്, സജീർ ചിതറ, നസീം നസീർ, നിയാസ്, ഷാജഹാൻ അഞ്ചൽ, അനസ് ലത്തീഫ്, നസീർ ഹനീഫ, നിസാം കുന്നിക്കോട്, രജിത ജയചന്ദ്രൻ തുടങ്ങിയവരും വിവിധ എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി. ജനറല്‍ സെക്രട്ടറി നസീര്‍ അബ്ദുല്‍ കരീം സ്വാഗതവും ട്രഷറര്‍ ഷാജു ഷെരീഫ് നന്ദിയും പറഞ്ഞു. നൗഷാദ് പന്മന ആമുഖ പ്രഭാഷണം നടത്തി. ജാന്‍സി പ്രഡിന്‍ അവതാരക ആയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top