
റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് റാഷിദ് ദയ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി റമദാന്‍ സന്ദേശം നല്‍കി. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി നിര്‍ധന വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന പഠനോപകരണ കിറ്റ് ‘കുഞ്ഞു മനസുകള്‍ക്ക് ഒരു കുട്ടി സമ്മാനം’ മഹത്തായ പദ്ധതിയെ മൈമൂന അബ്ബാസ് അഭിനന്ദിച്ചു.

സ്‌കൂള്‍ ബാഗ്, കുട, നോട്ട് ബുക്ക്, വാട്ടര്‍ ബോട്ടില്‍ എന്നിവ ഉള്‍പ്പെട്ടതാണ് കിറ്റ്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നിരവധി ആളുകള്‍ പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയും കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയും ചെആ്തു. പദ്ധതിയുടെ ഫണ്ട് ശേഖരണോദ്ഘാടനവും മൈമൂന അബ്ബാസ് നിര്‍വഹിച്ചു. കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

പുഷ്പരാജ് പയ്യോളി, ജയന്‍ കൊടുങ്ങല്ലൂര്‍, മുഹിയുദ്ധീന്‍ സഹീര്‍, നിബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി നിബിന്‍ ഇന്ദ്ര നീലം സ്വാഗതവും നൗഷാദ് സിറ്റി ഫഌവര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






