Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

‘വിശ്വാസം, അകമിലാണ് അഖിലം’ കെ ഡി എം ഐഫ് ക്യാമ്പ്

റിയാദ്: ‘വിശ്വാസം, അകമിലാണ് അഖിലം’ എന്ന പ്രമേയത്തില്‍ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ (കെ ഡി എം ഐഫ്) നടത്തുന്ന ‘അകം’ െ്രെതമാസ ക്യാമ്പയിന്റെ ഭാഗമായി ക്യാമ്പ് സംഘടിപ്പിച്ചു. അഷ്‌റഫ് പെരുമ്പള്ളിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി ബഷീര്‍ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. വീണ്ടു വിചാരം സെഷനില്‍ സൈനുല്‍ ആബിദ് മച്ചക്കുളം അദ്ധ്യക്ഷത വഹിച്ചു.
സമീര്‍ പുത്തൂര്‍, ഫള്‌ലുറഹ്മാന്‍ പതിമംഗലം, അബ്ദുല്‍ കരീം പയോണ, എഞ്ചിനീയര്‍ സുഹൈല്‍ കൊടുവള്ളി, സിദ്ദീഖ് കൊറോളി, ഹുസൈന്‍ കൂടത്താള്‍, എന്‍ കെ മുഹമ്മദ് പേരാമ്പ്ര, സൈതു മീഞ്ചന്ത, നസീര്‍ ചാലക്കര, ജാസിര്‍ ഹസനി കൈതപോയില്‍, സവാദ് പുത്തൂര്‍, അഷ്‌റഫ് പെരുമ്പള്ളി സംസാരിച്ചു. ഷറഫുദ്ദീന്‍ ഹസനി സ്വാഗതവും ജുനൈദ് മാവൂര്‍ നന്ദിയുംപറഞ്ഞു.

സാംസ്‌കാരികം സെഷനില്‍ അബ്ദുല്‍ ഗഫൂര്‍ എസ്‌റ്റേറ്റ് മുക്ക് അദ്ധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് നിസാമി കാളികാവ് മുഖ്യ പ്രഭാഷണം നടത്തി. നസ്‌റുദ്ധീന്‍ വി.ജെ ആശംസാ പ്രസംഗം നടത്തി, നാദിര്‍ഷാ എറണാകുളം, മുജീബ് ചങ്ങരംകുളം, റാഫി കൊയിലാണ്ടി സബന്ധിച്ചു. ടീം മഹര്‍ജാന്‍ ഒരുക്കിയ ഇശല്‍ രാവില്‍ റഹീദ് കൊട്ടാരക്കോത്ത്, സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍പൊയില്‍, ജുറൈജ് പൂനൂര്‍, റാഫി പുലാമന്തോള്‍,അന്‍വര്‍ നെല്ലാങ്കണ്ടി എന്നിവര്‍ ഖവാലി അവതരിപ്പിച്ചു.

വിമന്‍സ് വിംഗ് ‘അകം പൊരുള്‍’ സെഷനില്‍ ഹഫ്‌സ അടിവാരം അദ്ധ്യക്ഷത വഹിച്ചു. റഹ്മത്ത് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ശാഹിദ കരീറ്റിപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. ഹഫ്‌സ ദിയ ഖിറാഅത്ത് നടത്തി. ശംന അഷ്‌ക്കര്‍ സ്വാഗതവും ശഹന ശബീല്‍ നന്ദിയും പറഞ്ഞു.

വിവിധ പരിപാടികള്‍ക്ക് ഷംസുദ്ദീന്‍ കോറോത്ത്, മുഹമ്മദ് ഷബീല്‍ പുവ്വാട്ട് പറമ്പ്,ബഷീര്‍ പാലക്കുറ്റി, അമീന്‍ കൊടുവള്ളി, ഷരീഫ് മുടൂര്‍,സഫറുള്ള കൊയിലാണ്ടി, സൈദലവി പൂനൂര്‍, സഹീര്‍ മാവൂര്‍, ഷമീര്‍ മച്ചക്കുളം നേതൃത്വം നല്‍കി. നവാസ് വെള്ളിമാടുകുന്ന്, നജീബ് നെല്ലാങ്കണ്ടി, ഷഹീര്‍ വെള്ളിമാട് കുന്ന്,അഷ്‌കര്‍ വട്ടോളി, ഫസലുറഹ്മാന്‍ മാവൂര്‍, നൗഫല്‍ കാപ്പാട്, സിദ്ദീഖലി മടവൂര്‍, അസീം കൊയിലാണ്ടി, അബ്ദുല്‍ സമദ് ഒ കെ, അന്‍സാര്‍ പൂനൂര്‍, അബ്ബാസ് പരപ്പന്‍പോയില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top