റിയാദ്: ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സ് (ക്യൂ. എച്ച്. എല്‍. സി.) എട്ടാം ഘട്ട ദേശീയ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ചില്‍ഡ്രന്‍ വിഭാഗത്തില്‍ മുഹമ്മദ് റിസ്‌വാന്‍ (ഖമീസ് മുശൈത്ത്) ഒന്നാം റാങ്ക് നേടി. ജാസിം മുഹമ്മദ് അമ്പാത്ത് (ജിദ്ദ), ശഹ്മ സിദ്ദീഖ് ഇ.ടി. (മദീന), ഹാനിയ അബ്ദുല്‍മജീദ് (മക്ക) എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു. ഫാത്തിമ റഫീഖ് (ജിദ്ദ) മൂന്നാം റാങ്ക് നേടി.
ഒന്നാം റാങ്ക് നേടിയ മുഹമ്മദ് റിസ്‌വാന്‍ ഖമീസ് മുശൈത്ത്തിലെ മൈ കെയര്‍ ഫാര്‍മസി ഉദ്യോഗസ്ഥന്‍ കൊല്ലം ഓച്ചിറ സ്വദേശി നിസാറിന്റെയും സലീനയുടെയും മകനാണ്. രണ്ടാം റാങ്ക് നേടിയ ജാസിം മുഹമ്മദ് ജിദ്ദയിലെ അല്‍മവാരിദ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഇഖ്ബാലിന്റെയും ബദറുന്നീസയുടെയും മകനാണ്. കൊണ്ടോട്ടി തുറക്കല്‍ സ്വദേശി ഇ.ടി.സിദ്ദീഖിന്റെയും ടി.പി.സുമയ്യയുടെയും മകളായ ശഹ്മ സിദ്ദീഖ് മദീനയിലെ ന്യൂ ഹോപ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. പട്ടാമ്പി സ്വദേശി അബ്ദുല്‍ മജീദിന്റെയും അനീസയുടെയും മകള്‍ ഹനിയ മക്കയിലെ മൗണ്ട് ഹിറാ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. വിശുദ്ധ ഖുര്‍ആനിലെ സുമര്‍, ഗാഫിര്‍, ഫുസ്സിലത്ത് എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.