Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

‘കൃപ’ സ്വീകരണവും അനുമോദനവും

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ കായംകുളം നഗരസഭാ കൗണ്‍സിലര്‍ പി.കെ. അമ്പിളി ടീച്ചര്‍ക്ക് കായംകുളം പ്രവാസി അസോസിയേഷന്‍ സ്വീകരണം നല്‍കി. സാഹിത്യകാരിയും അമേയ കവിതാ സമാരത്തിന്റെ രചയിതാവുമായ നിഖിലാ സമീറിന് അനുമോദിക്കുകയും ചെയ്തു.

ന്യൂ മലാസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കലാ, സാംസ്‌കാരിക സാധ്യതകള്‍ സമൂഹത്തിന്റെ ഉന്നമനത്തിനും പരിഷ്‌കരണത്തിനും ഉതകണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം സഹായകരമായ കൂട്ടായ്മയിലൂടെ പ്രവാസികള്‍ തന്നെ അവരുടെ ഉന്നമനത്തിനായി മുന്‍കൈ എടുക്കണമെന്ന് പി കെ അമ്പിളി അഭിപ്രായപ്പെട്ടു.

ഡോ. ജയചന്ദ്രന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, മുജീബ് കായംകുളം, പി കെ ഷാജി, ഷാജഹാന്‍ മൈനാഗപ്പള്ളി, കബീര്‍ ചപ്പാത്ത്, അമീര്‍ കോയിവിള, സമീര്‍ കാസ്സിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വര്‍ഗീസ്‌കായംകുളം, ഷംസുദ്ധീന്‍, രഞ്ജിത്ത്, കനി കായംകുളം, സുധീര്‍ ചപ്പാത്ത്, അരാഫത്, ബാബു പി കെ, സീന ഷാജി നേതൃത്വം നല്‍കി. തസ്‌നീം റിയാസ്, അഞ്ജലി അക്ഷയ് എന്നിവര്‍ നയിച്ച ഗാനസന്ധ്യയും അരങ്ങേറി. സൈഫ് കൂട്ടുങ്കല്‍ ആമുഖ പ്രഭാഷണം നടത്തി. ഇസ്ഹാഖ് ലവ്‌ഷോര്‍ സ്വാഗതവും അഷ്‌റഫ് തകഴി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top