Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

ഹജ്ജ് സുരക്ഷ ഒരുക്കാന്‍ വനിതാ സൈനികള്‍

റിയാദ്: ഹജ്ജ് സുരക്ഷ ഒരുക്കുന്ന വനിതാ സൈനികള്‍ പരിശീലനം പൂര്‍ത്തിയാക്കി. റിയാദ് പരിശീലന കേന്ദ്രത്തില്‍ സായുധ പരിശീലനം നേടിയവര്‍ക്ക് പൊതു സുരക്ഷാ ഡയറക്ടര്‍ ബിരുദം സമ്മാനിച്ചു. തെരഞ്ഞെടുത്ത 255 വനിതകളാണ് സായുധ പരിശീലനം പൂര്‍ത്തിയാക്കിയത്.

ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദിന്റെ മേല്‍നോട്ടത്തില്‍ പൊതു സുരക്ഷാ ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബസ്സാമി പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവരെ ചടങ്ങില്‍ അനുമോദിക്കുകയും ബിരുദം സമ്മാനിക്കുകയും ചെയ്തു.

ഡിപ്ലോമാറ്റിക് സെക്യൂരിറ്റിക്കുള്ള പ്രത്യേക സേന, ഹജ്ജ്, ഉംറ പ്രത്യേക സേന എന്നിവക്കാണ് വനിതാ റിക്രൂട്ട്‌മെന്റും പരിശീലനവും നടന്നത്. പ്രത്യേക മേഖലകളില്‍ വിദഗ്ദ പരിശീലനം നല്‍കുന്ന വനിതാ ഇന്‍സ്റ്റിറ്റിയൂട്ടിലെ നാലാമത്തെ ബാച്ചാണ് പുറത്തിറങ്ങിയത്.

ജോലിയുടെ സ്വഭാവത്തിനനുസരിച്ച് ഇവര്‍ക്ക് പ്രത്യേക ഉത്തരവാദിത്തം നല്‍കും. അതിനനുസരിച്ചുളള പരിശീലനമാണ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നല്‍കുന്നത്. മികച്ച വിദ്യാഭ്യാസ യോഗ്യത, കായിക ക്ഷമത എന്നിവയുളള വനിതകളെ തെരഞ്ഞെടുത്താണ് വിവിധ സുരക്ഷാ വിഭാഗങ്ങളിലേക്ക് പരിശീലനം നല്‍കി നിയമനം നല്‍കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top