Sauditimesonline

watches

ഇശലിന്റെ മൈലാഞ്ചി രാവ് നാളെ; മാപ്പിളപ്പാട്ടിന്റെ ശീലുകളുമായി വിളയില്‍ ഫസീല

റിയാദ്: ഇശലിന്റെ മൈലാഞ്ചി രാവ് നാളെ റിയാദില്‍ അരങ്ങേറും. മാപ്പിളപ്പാട്ടിന്റെ ശീലുമായി വിളയില്‍ ഫസീലയും വി എം കുട്ടിയുടെ ശിഷ്യന്‍ കെ എസ് സിറാജും മൈലാഞ്ചി രാവില്‍ തനത് മാപ്പിളപ്പാട്ടിന്റെ സംഗീത പെരുമഴയൊരുക്കും.
അദ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ ജി എന്‍, സീ ടെക് അണിയിച്ചൊരുക്കുന്ന മൈലാഞ്ചിരാവ്-2023 ഇശല്‍ സന്ധ്യ ജനുവരി 13 വെള്ളി വൈകീട്ട് 7:30ന് എക്‌സിറ്റ് 16 ലെ ഖത് അല്‍ സൈഫ് വിശ്രമ കേന്ദ്രത്തില്‍ അരങ്ങേറുമെഞ് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മണ്മറഞ്ഞ മാപ്പിളപ്പാട്ടുകാരായ വി എം കുട്ടി, പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ, ആയിഷാ ബീഗം എന്നിവരോടൊപ്പം വിളയില്‍ ഫസീല പാടി അനശ്വരമാക്കിയ ഗാനങ്ങള്‍ക്കാണ് മൈലാഞ്ചിരാവില്‍ മുന്‍ഗണന. അതോടൊപ്പം മലയാളത്തിലെ പ്രശസ്ത ഗായകരായ യേശുദാസ്, മാര്‍ക്കോസ്, നൗഷാദ് എന്നിവരുടെ കൂടെ സിനിമയില്‍ ആലപിച്ച് ഹിറ്റാക്കിയ ഗാനങ്ങളും അവതരിപ്പിക്കും. ഇതിന് അകമ്പടിയായി റിയാദിലെ വിവിധ ഡാന്‍സ് അക്കാദമികള്‍ അണിയിച്ചൊരുക്കിയ ഒപ്പനയും അരങ്ങേറും.

റിയാദിലെ ഗായകരായ തസ്‌നീം റിയാസ്, ശബാന അന്‍ഷാദ്, ഹനീഫ കൊയിലാണ്ടി, സൈന്‍ പാച്ചാക്കര എന്നിവരും ഗാനങ്ങള്‍ ആലപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വിളയില്‍ ഫസീല, കെ എസ് സിറാജ്, റിയാസ് റഹ്മാന്‍, തസ്‌നീം റിയാസ്, സീ ടെക് എം ഡി അസീസ് കടലുണ്ടി എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top