Sauditimesonline

watches

ഇന്‍ഡോറിന്റെ ഡോര്‍ പ്രവാസികള്‍ക്കുളള ഡോര്‍: മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

റിയാദ്: ഇന്‍ഡോറിന്റെ ഡോര്‍ പ്രവാസി സമൂഹത്തിന് തുറന്നിട്ടിരിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്‍ഡോറില്‍ സമാപിച്ച പ്രവാസി ഭാരതീയ ദിവസില്‍ റിയാദില്‍ നിന്നുളള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കുമുളള വാതിലാണ് മധ്യപ്രദേശ്. സംസ്ഥാനത്തിന്റെ വാതില്‍ പ്രവാസി സമൂഹത്തിന് തുറന്നിട്ടിരിക്കുകയാണ്. നിക്ഷേപത്തിന് ആവശ്യമായ മികച്ച പിന്തുണയും അടിസ്ഥാന സൗകര്യവുമാണ് സംസ്ഥാനം പ്രധാനം ചെയ്യുന്നതെന്നും മുഖ്യ മന്ത്രി പറഞ്ഞു.

സൗദിയിലെ അല്‍വ്വസ്റ്റ കമ്പനി സിഇഒ സാജന്‍ ലത്തീഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെഡിക്കല്‍, ടൂറിസം, കാര്‍ഗോ ഷിപ്പിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലെ നിക്ഷേപം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

സൗദിയില്‍ നിന്നുളള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുഖ്യമന്ത്രി ട്വിറ്റര്‍ പങ്കുവെക്കുകയും ചെയ്തു. ഇന്ത്യയുടെ യഷസും കരുത്തും അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രവാസികള്‍ക്ക് കഴിയുന്നുണ്ട്. അതിന് കൂടുതല്‍ ഈര്‍ജ്ജം പകരാന്‍ പ്രവാസി ഭാരതീയ ദിവസ് ത്രിദിന സമ്മേളനത്തിന് കഴിഞ്ഞതായി റിയാദില്‍ നിന്നുളള പ്രതിനിധിയും മുന്‍ പിബിഡി അവാര്‍ഡ് ജേതാവുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു. ഒഐസിസി നേതാക്കളായ റസാഖ് പൂക്കോട്ടുംപാടം, സലിം കളക്കര എന്നിവരും റിയാദില്‍ നിന്നുളള മലയാളി പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top