Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

ടാക്‌സി വളയം പിടിക്കാന്‍ സൗദിയില്‍ വനിതകളും

റിയാദ്: സൗദി അറേബ്യയില്‍ വനിതാ ടാക്‌സി സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ ഹസയിലാണ് രാജ്യത്ത് ആദ്യമായി വനിതകള്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലിയില്‍ പ്രവേശിച്ചത്. അതേസമയം, വനിതാ ഡ്രൈവര്‍മാരെ സ്വീകരിക്കാനായി 500 ടാക്‌സികള്‍ ഒരുക്കിയിട്ടുണ്ടെന്ന് ടാക്‌സി കമ്പനി അറിയിച്ചു. അല്‍ ഹസയില്‍ നിന്ന് ദമ്മാമിലേക്കും അവി ൈനിന്ന് റിയാദിലേക്കും മുനീറ അല്‍ മര്‍യ എന്ന യുവതി ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്. സ്വദേശി കുടുംബങ്ങള്‍ അയല്‍ രാജ്യങ്ങളായ യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

മൂന്ന് വര്‍ഷം മുമ്പാണ് സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയത്. ഇതോടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്തും സ്വദേശി വനിതകളുടെ സാന്നിധ്യമുണ്ട്. അതിന് പിന്നാലെയാണ് ടാക്‌സി സര്‍വീസിലും വനിതകള്‍ ജോലിയില്‍ പ്രവേശിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top