നൗഫല്‍ പാലക്കാടന്‍

റിയാദ്: ലോക കേരളസഭ രണ്ടാമത് സമ്മേളനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി രാജ്യാന്തര ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുളള അപൂര്‍വ്വ രേഖകളും ചിത്രങ്ങളും കൈവശമുളളവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ അവസരവും ലഭിക്കും. സ്വദേശത്തേയും വിദേശത്തെയും പഴയകാല ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, സുവനീറുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍, രേഖകള്‍, കുറിപ്പുകള്‍, യാത്രാ രേഖകള്‍, തപാല്‍ മുദ്രകള്‍ എന്നിവ കൈവശമുളളവര്‍ക്ക് നേരിട്ടോ തപാലിലോ ഇമെയിലിലോ അയയ്ക്കാം. പ്രദര്‍ശിപ്പിക്കുന്ന രേഖകള്‍, ചിത്രങ്ങള്‍ എന്നിവക്കൊപ്പം സമ്പാദകരുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം.

ഫോട്ടോകള്‍ ഡിസംബര്‍ പതിനഞ്ചിനകം lksphotocontest@gmail.com എന്ന വിലാസത്തില്‍ അയക്കണം. ചിത്രങ്ങളുടെ ഫയല്‍ സൈസ് അഞ്ച് എംബി മുതല്‍ 10 എംബി വരെ ആയിരിക്കണം. 300 ഡിപിഐ റസലൂഷനുളള ജെപെഗ് ഫോര്‍മാറ്റിലുളള ചിത്രങ്ങളാണ് അയക്കേണ്ടത്. എഡിറ്റിംഗ്, വാട്ടര്‍ മാര്‍ക്ക് എന്നിവ ചെയ്ത ചിത്രങ്ങള്‍ മത്സരത്തിന് പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ https://keralamediaacademy.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






