Sauditimesonline

steaphan
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി

മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന മികച്ച സ്ഥാപനമാണ് ലുലു: രമേശ് ചെന്നിത്തല

റിയാദ്: നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ഒന്നനവധി ഇന്ത്യക്കാര്‍ക്കു ഉപജീവനം നല്‍കുന്ന ബൃഹത് പ്രസ്ഥാനമാണ് ലുലു ഗ്രൂപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഗള്‍ഫിലെയും ഇതര രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും തൊഴിലവസരം നല്‍കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും അതിന്റെ അമരക്കാരന്‍ എം.എ യൂസഫലിയും അനുഷ്ഠിക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ലുലു മുറബ്ബയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിതപ്രശ്‌നങ്ങളോട് അനുകമ്പ പുലര്‍ത്തുകയും അവരുടെ വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങളില്‍ ഇടപെടാന്‍ വിശാല മനസു കാണിക്കുന്ന ഉദാരമതിയായ മനുഷ്യസ്‌നേഹിയാണ് യൂസഫലിയെന്നത് അഭിമാനകരമാണ്. ഔദ്യോഗികതലത്തിലും അല്ലാതെയുമുള്ള അദ്ദേഹത്തിന്റെ സ്വാധീനം പ്രവാസികള്‍ക്ക് നാട്ടിലും ഗള്‍ഫിലും ഏറെ ഉപകാരപ്രദമാണെന്ന് അനുഭവം തെളിയിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പിലെ പതിനായിരക്കണക്കിന് മലയാളി ജീവനക്കാരെ ആശ്രയിക്കുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ നന്ദിയും കടപ്പാടുമുണ്ടെന്ന കാര്യവും തനിക്കറിയാം. റിയാദ് ലുലു ശാഖകളിലെ മൂവായിരത്തിലധികം ജീവനക്കാരുടെ പ്രാതിനിധ്യത്തെയും അദ്ദേഹം പ്രശംസിക്കുകയും ലുലു മാനേജ്‌മെന്റിന് പ്രത്യേകം നന്ദി അറിയിക്കുകുയം ചെയ്തു. ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദിന്റെ നേതൃത്വത്തിലൊരുക്കിയ സ്വീകരണത്തിന് രമേശ് ചെന്നിത്തല നന്ദിയും അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top