Sauditimesonline

watches

ഇന്ത്യയുടെ ആത്മാവ് മതനിരപേക്ഷത; സംഘ്പരിവര്‍ അജണ്ട അനുവദിക്കില്ല: രമേശ് ചെന്നിത്തല (മൊഹബത് കീ ദൗലത്. . . നൃത്താവിഷ്‌കാരം വീഡിയോ)

റിയാദ്: ഇന്ത്യയെ മത രാഷ്ട്രമാക്കി മാറ്റാനുളള സംഘ്പരിവര്‍ അജണ്ട വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാന്ധിജി കാണിച്ച പാതയാണ് യഥാര്‍ത്ഥ ഹൈന്ദവ ദര്‍ശനമെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് മതനിരപേക്ഷതയാണ്. അതിനെ തല്ലിക്കെടുത്തി മതരാഷ്ട്രം സ്ഥാപിക്കാനുളള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഒന്‍പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേതഗതി നിയമത്തിനെതിരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാംസ്‌കാരിക സമ്മേളനത്തില്‍ കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. മംഗലാപുരം സൗത്ത് മുന്‍ എം. എല്‍. എ മൊയ്ദീന്‍ ബാവ, സുബൈര്‍ അരിമ്പ്ര, അഷറഫ് വടക്കേവിള, ഷാജി അരിപ്ര, അബ്ദുനാസര്‍ പ്രസംഗിച്ചു. സജികയാകുളം ആമുഖ പ്രഭാഷണം നടത്തി.

ഒ ഐ സി സി ഏര്‍പ്പെടുത്തിയ ഇന്‍ഡോ സൗദി ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ് റാഫി കൊയിലാണ്ടി, ഷാജു വലപ്പന്‍, റഫീഖ് ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് സമ്മാനിച്ചു. ഓ.ഐ.സി.സിയുടെ ഉപഹാരം രമേശ് ചെന്നിത്തലയും ഏറ്റുവാങ്ങി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാള മൊഹിയുദ്ദീനും ഉപഹാരം സമ്മാനിച്ചു. ഗ്ലോബല്‍ കമ്മിറ്റിയുടെ ഉപഹാരം റസാഖ് പൂക്കോട്ടുംപാടവും നാഷണല്‍ കമ്മിറ്റിയുടെ ഉപഹാരം ഷാജി സോനയും സമ്മാനിച്ചു.

നവാസ് വെള്ളിമാട് കുന്നു, രഘുനാഥ് പറശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാഥ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, ഗ്ലോബല്‍ ഭാരവാഹികളായ മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, അസ്‌കര്‍ കണ്ണൂര്‍, നൗഫല്‍ പാലക്കാടന്‍, നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പി.എം. നജീബ്, ഷാജി സോണ സോണ, സാമുവല്‍ റാന്നി, ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ ഫൈസല്‍ പാലക്കാട് സജീര്‍ പൂന്തുറ, അബ്ദുല്‍ കരീം കൊടുവള്ളി, കെ.കെ. തോമസ് ഹരീന്ദ്രന്‍ കണ്ണൂര്‍, റോയ് വയനാട്, സുഗതന്‍ നൂറനാട്, ബഷീര്‍ കോട്ടയം, എല്‍. കെ. അജിത്, നൗഷാദ് വെട്ടിയാര്‍, മുനീര്‍ കോകലൂര്‍, ഷാജി മഠത്തില്‍, സത്താര്‍ കായംകുളം എന്നിവര്‍ നേതൃത്വം നല്‍കി. ബിന്ദു സാബു ചിട്ടപ്പെടുത്തിയ തിരുവാതിര, അറബിക് ഡാന്‍സ്, മാറാടി ഡാന്‍സ്, അസിസ് പെര്‍ള ചിട്ടപ്പെടുത്തിയ അലിഫ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന, ജോണി ജോസഫ് ചിട്ടപ്പെടുത്തിയ മാര്‍ഗം കളി, രശ്മി വിനോദിന്റ നേതൃത്വത്തില്‍ അരങ്ങേറിയ ഡാന്‍സും, മണി ബ്രോദേഴ്‌സിന്റെ സിനിമാറ്റിക് ഡാന്‍സ്, വിഷ്ണു മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ മുഹബത്ത് കി ദൗലത്ത് എന്ന ആല്‍ബത്തിന്റെ നൃത്താവിഷ്‌കാരം എന്നിവയും അരങ്ങേറി. ഹിബ അബ്ദുല്‍സലാം, ഗീതു മിന്റോ എന്നവര്‍ അവതാരകരായിരുന്നു. കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായ ബാലു കുട്ടന്‍, സകീര്‍ ദാനത്ത്, ശുകൂര്‍ ആലുവ, സുരേഷ് ശങ്കര്‍, ജമാല്‍ എരഞ്ഞിമാവ്, ഹര്‍ഷദ് എം.ടി, സലിം അര്‍ത്തിയില്‍, ശിഹാബ് പുന്നപ്ര, തങ്കച്ചന്‍ വര്‍ഗീസ് ലോറന്‍സ്, തുടങ്ങിയവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും ഷഫീഖ് കിനാലൂര്‍ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top