Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ദമാം അല്‍ജലാവിയ്യയില്‍ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് തുറന്നു

ദമാം: റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപിന്റെ എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് കിഴക്കന്‍ പ്രവിശ്യയിലെ ജലാവിയ്യായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദിയിലെ ഇരുപത്തി രണ്ടാമത് ശാഖയും ആഗോള തലത്തില്‍ 211-ാമത് ശാഖയുമാണ്. അല്‍ഖുറൈജി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ഖുറൈജി പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപര്‍മാര്‍ക്കറ്റ്‌സ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്, കിഴക്കന്‍ പ്രവിശ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ഫ്രഷ് ഫുഡ്, ഗ്രോസറി എന്നിവ ഒരു കുടക്കീഴില്‍ ഒരുക്കിയ സ്‌റ്റോറിന് 43,000 ചതുരശ്ര അടി വിസ്തൃതിയാണുളളത്. നഗരപ്രാന്ത പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിത ശൈലിക്കും മുന്‍ഗണനാക്രമങ്ങള്‍ക്കും അനുസ്ൃതമായി ഷോപ്പിംഗ് അനുഭവമാക്കാന്‍ ജനങ്ങളുടെ അരുകില്‍ ലുലു ഒപ്പമുണ്ടാകുമെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു. 2021 അവസാനത്തോടെ കിഴക്കന്‍ പ്രവിശ്യയില്‍ നാല് സ്‌റ്റോറുകള്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖലയിലും മികച്ച കാല്‍വെപ്പാണ് ലുലു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫുഡ്, ഗ്രോസറി, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയവാണ് പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. 22 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ലുലുവിന്റെ ഭക്ഷ്യ സ്രോതസ്സുകളില്‍ നിന്നുള്ള വിഭവങ്ങളാണ് എറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. വിവിധ ഉല്‍പന്നങ്ങള്‍ക്ക് മികച്ച ഡിസ്‌കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചു. കോവിഡിന്റെയും ലോക്ഡൗണിന്റെയും സമയത്ത് ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കള്‍ ഏറ്റവും മികവോടെ ഗുണമേന്മ ഉറപ്പുവരുത്തിയാണ് ലുലു ഉപഭോക്താക്കളിലേക്കെത്തിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top