Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

വിമാന സര്‍വീസ്: പ്രവാസികളില്‍ ആശങ്ക

റിയാദ്: ഇന്ത്യ-സൗദി വിമാന സര്‍വീസ് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രവാസികളില്‍ ആശങ്ക പടര്‍ത്തുന്നു. വിമാന സര്‍വീസിന് ശ്രമം തുടരുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെയാണ് ഇന്ത്യയില്‍ നിന്നുളള വിമാന യാത്രാ വിലക്ക് തുടരുമെന്ന വാര്‍ത്ത പ്രവാസികളില്‍ ആശങ്ക പടര്‍ത്തിയത്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലെത്താന്‍ അവസരം ഒരുക്കുമെന്ന് ഇന്ത്യന്‍ അംബസാഡര്‍ ഡോ. ഔാസാഫ് സഈദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വിവിധ മന്ത്രാലയങ്ങള്‍, സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെയാണ് ഇന്ത്യയില്‍ നിന്നുളള വിമാന യാത്രാ വിലക്ക് തുടരുമെന്ന വാര്‍ത്ത പുറത്തു വന്നത്. ഇന്ത്യ ഉള്‍പ്പെടെ പതിനൊന്ന് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസിന് ഒന്നര വര്‍ഷമായി വിലക്കുണ്ട്. ഇതില്‍ മാറ്റം വന്നിട്ടില്ലെന്നാണ് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. ഇതാണ് പുതിയ ആശങ്കക്ക് കാരണം. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് ഗണ്യമായി കുറഞ്ഞ സാഹിര്യത്തില്‍ വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധ ശേഷി കൈവരിച്ചവര്‍ക്ക് നേരിട്ട് വിമാന യാത്രക്ക് അനുമതി നല്‍കുമെന്ന പ്രതീക്ഷയാണ് എംബസി വൃത്തങ്ങള്‍ നല്‍കുന്നത്.

അതേസമയം, ഇന്ത്യ-യുഎഇ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനുീളള തീയതി വീണ്ടും നീട്ടി. ജൂലൈ 25 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ജൂലൈ 31 വരെ സര്‍വീസ് ബുക്കിംഗ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സും വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top