Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ജിദ്ദ അസീസ് മാളില്‍ ലുലു ഹൈപ്പര്‍ ഉദ്ഘാടനം ചെയ്തു

ജിദ്ദ: റീട്ടെയ്ല്‍ സാന്നിദ്ധ്യം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ജിദ്ദ അസീസ് മാളില്‍ ലുലു ഹൈപ്പര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍നിര റീട്ടെയ്ല്‍ ലൈഫ്‌സ്‌റ്റൈല്‍ ഗ്രൂപ്പായ സെനോമിയുമായി സഹകരിച്ചാണ് അസീസ് മാളിലെ പ്രവര്‍ത്തനം. സൗദി അറേബ്യയിലെ 72-ാമത്തെയും ജിസിസിയിലെ 267-ാമത്തെയും സ്‌റ്റോറാണ് ജിദ്ദയില്‍ ഉദ്ഘാടനം ചെയ്തത്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ജിദ്ദയിലെ യുഎഇ കോണ്‍സല്‍ ജനറല്‍ നാസര്‍ ഹുവൈദന്‍ തായ്ബാന്‍ അലി അല്‍കെത്ബി, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സുരി, ജിദ്ദ ഫിലിപ്പീന്‍സ് കോണ്‍സല്‍ ജനറല്‍ റോമെല്‍ എ. റൊമാറ്റോ എന്നിവരുടെ സാന്നിധ്യത്തില്‍ ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ ഇന്‍ഡ്‌സ്ട്രി പ്രസിഡന്റും ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് യൂസഫ് നാഖി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.

10,157 സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലുവില്‍ ഗ്രോസറി, പഴം, പച്ചക്കറി, ബേക്കറി, മത്സ്യം, മാസം, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ബ്യൂട്ടി പ്രൊഡക്ടുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഷോപ്പിങ്ങ് സുഗമമാക്കാന്‍ സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാര്‍ക്കിംങ്ങ് സൗകര്യവും ലഭ്യമാണ്.

ജിദ്ദയിലെ ഉപഭോക്താകള്‍ക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ഒരുക്കിയിട്ടുളളതെന്നും വിപുലമായ വികസന പദ്ധതികളാണ് സൗദിയില്‍ ലുലു നടപ്പാക്കുന്നതെന്നും ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. 15ലേറെ റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ സൗദിയില്‍ ഉടന്‍ തുറക്കും. നഗരാതിര്‍ത്തികളിലേക്കും സാന്നിദ്ധ്യം വിപുലമാക്കും. സൗദി വിഷന്‍ 2030ന് കരുത്തേകുന്നതാണ് ലുലുവിന്റെ പദ്ധതികള്‍. 2030നകം നൂറ് സ്‌റ്റോറുകളാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top