
റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഫൈസല്‍ തമ്പലക്കോട് (പ്രസിഡന്റ്), സഫീര്‍ തലാപ്പില്‍ (സെക്രെട്ടറി), അബ്ദുല്‍ കരീം ഒളവട്ടൂര്‍ (ട്രഷറര്‍), ശിഹാബുദ്ദീന്‍ എ പി കരുവാരക്കുണ്ട് (ചീഫ് കോഓര്‍ഡിനേറ്റര്‍), സിദ്ദീഖ് കല്ലുപറമ്പന്‍ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.

ഉമറലി അക്ബര്‍, രഞ്ജു (വൈസ് പ്രസിഡന്റ്), ഷമീര്‍ കല്ലിങ്ങല്‍, വിനീഷ് ഒതായി (ജോയിന്റ് സെക്രട്ടറി), നബീല്‍ പാണ്ടിയാട്, ഷബീര്‍ ഒതായി (ജോയിന്റ് ട്രഷറര്‍), സഗീറലി ഇ പി, സൈഫുദ്ദീന്‍ വണ്ടൂര്‍, ഫൈസല്‍ ടിഎംഎസ് (പ്രവാസി ക്ഷേമ കണ്‍വീനര്‍), അബ്ദുല്‍ മജീദ്, നാസര്‍ വലിയകത്ത്, കരീം കെ ടി പെരിന്തല്‍മണ്ണ (കലാ സാംസ്‌കാരിക കണ്‍വീനര്‍), അന്‍വര്‍ സാദത്ത് വെട്ടം, ഹബീബ് റഹ്മാന്‍ ഐക്കരപ്പടി, മുക്താര്‍ പൊന്നാനി (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), ബിന്യാന്‍മിന്‍ ബില്‍റു (പിആര്‍ഒ), സുനില്‍ ബാബു എടവണ്ണ, നിസാം പൂളക്കല്‍ (മീഡിയ കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

അബ്ദുല്‍ റസാഖ്, സാക്കിര്‍ മഞ്ചേരി, സി പി മുസ്തഫ, സിദ്ധിക്ക് തുവൂര്‍, ബഷീര്‍ ടി പി, അബൂബക്കര്‍, ജംഷാദ് തുവ്വൂര്‍, ഷറഫുദ്ദീന്‍, സലാം ടി വി എസ്, സലീം കളക്കര, സക്കീര്‍ ദാനത്ത്, അബ്ദുള്ള വല്ലാഞ്ചിറ, അസൈനാര്‍ ഒബയാര്‍, നാസര്‍ കാരയില്‍, ഷൗക്കത്ത് കടമ്പോട്, സാദിഖ് വടപുറം, സലീം വാലില്ലാപ്പുഴ, അമീര്‍ പട്ടണത്ത് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.

മലപ്പുറം ജില്ലയിലെ പ്രാദേശിക കൂട്ടായ്മകളില്‍നിന്നുള്ള പ്രതിനിധികളായി വിനോദ് മഞ്ചേരി, സാലിഹ് മഞ്ചേരി, റഫീഖ് പെരിന്തല്‍മണ്ണ, വീരാന്‍കുട്ടി കൊണ്ടോട്ടി, മജീദ് ചോലയില്‍ എന്നിവരെ ഉള്‍പ്പെടുത്തി 43 അംഗ പ്രവര്‍ത്തക സമിതിയും രൂപികരിച്ചു. മാര്‍ച്ച് 7ന് മിഅയുടെ സമൂഹ നോമ്പുതുറ നടത്താന്‍ പുതിയ ഭരണ സമിതി തീരുമാനിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






