Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

സൗദിയില്‍ നമസ്‌കാരം വീടുകളില്‍: മസ്ജിദുകള്‍ അടക്കും; ജുമുഅയും ഇല്ല

റിയാദ്: വെളളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനയും അഞ്ചു നേരവുമുളള നമസ്‌കാരവും മസ്ജിദുകളില്‍ ഒഴിവാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ ഇത് ബാധകമല്ല. അവിടെ കര്‍ശന നിയന്ത്രണങ്ങളോടെ പ്രാര്‍ത്ഥനയും ജുമുഅയും നടക്കും. കൊവിഡ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി പണ്ഡിത സഭയുടെ കൂടിയാലോചനകള്‍ക്കു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര രംഗത്തെ വൈറസ് വ്യാപനവും ആരോഗ്യ മേഖലയിലെ റിപ്പോര്‍ട്ടുകളും അവലോകനം ചെയ്തതിനു ശേഷമാണ് നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ പണ്ഡിത സഭ നിര്‍ദേശം നല്‍കിയത്. മനുഷ്യരുടെ ആരോഗ്യം അപകടത്തിലാകുന്നത് തടയേണ്ടത് ആവശ്യമാണ്. മാത്രമല്ല മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടസാധ്യത ഇരട്ടിയാകുന്ന സാഹചര്യമാണ് നിലവിലുളളതെന്നും പണ്ഡിത സഭ വിലയിരുത്തി.

ഓരോ മനുഷ്യനും സ്വയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ഇസ്‌ലാമിക നിയമങ്ങള്‍ പണ്ഡിത സഭ അവലോകനം ചെയ്തു. വിശുദ്ധ ഖുര്‍ആനിലെ അല്‍ബഖറ, അന്നിസാഅ് എന്നീ അധ്യായങ്ങളില്‍ സ്വയം നശിപ്പിക്കുന്നതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൂക്തങ്ങള്‍ പണ്ഡിത സഭ എടുത്തു പറഞ്ഞു. ഭരണകൂടം സ്വീകരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും കര്‍ശനമായി പാലിക്കണമെന്നും പണ്ഡിത സഭ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top