Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

റിയാദിലെ ‘തിരഞ്ഞെടുപ്പ് ജ്യോത്സ്യന്‍’; ഇലക്ഷന്‍ പ്രവചന മത്സര വിജയിക്ക് ക്യാഷ് പ്രൈസ്

റിയാദ്: ജനാധിപത്യ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കാന്‍ മാസ് റിയാദും ടാര്‍ഗറ്റും സംയുക്തമായി സംഘടിപ്പിച്ച ‘ഇലക്ഷന്‍ പ്രവചന മത്സര വിജയിക്ക് ക്യാഷ് പ്രൈസ് സമ്മാനിച്ചു. ഒന്നാം സ്ഥാനം നേടിയ അബ്ദുല്‍ കരീം കൊടുവള്ളിക്ക് ടാര്‍ഗറ്റ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അസ്ലം പ്രൈസ് വിതരണം ചെയ്തു.

മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജു കെ.സി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അശ്‌റഫ് മേച്ചേരി മത്സരത്തിന്റെ സംഘാടന രീതി വിശദീകരിച്ചു. സലാം പേക്കാടന്‍ പ്രാര്‍ഥന നടത്തി.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും തിരഞ്ഞെടുപ്പ് ഫലങ്ങളെയും ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ ശരിയുത്തരങ്ങള്‍ നല്‍കിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. മാധ്യമപ്രവര്‍ത്തകന്‍ നസറുദ്ദീന്‍ വി.ജെ, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുള്ള വല്ലാഞ്ചിറ, ടാര്‍ഗറ്റ് ഡയറക്ടര്‍ സുഹാസ് ചേപ്പാലി എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി.

മത്സരത്തിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ നേരത്തെ തിരുവമ്പാടി എം.എല്‍.എ സി.കെ. കാസിം മാസ് റിയാദിന്റെ നാട്ടില്‍ നടന്ന പരിപാടിയില്‍ വിതരണം ചെയ്തു. മാസ് ഭാരവാഹികളായ യൂസഫ് പി.പി, ഷംസുദ്ദീന്‍ കാരാട്ട്, ഇസ്ഹാഖ് മാളിയേക്കല്‍, ഹര്‍ഷാദ് എം.ടി., അഫീഫ് കക്കാട്, മുഹമ്മദ് കൊല്ലളത്തില്‍, സാദിഖ് സി.കെ., ടാര്‍ഗറ്റ് പ്രതിനിധി നാസിഫ് കൊടിയത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മാസ് ജനറല്‍ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ എ.കെ നന്ദിയും പറഞ്ഞു. സഫറുള്ള കൊടിയത്തൂര്‍, സത്താര്‍ കാവില്‍, അലി പേക്കാടന്‍, ഹാറൂണ്‍ റഷീദ് കാരക്കുറ്റി, നാസര്‍ പുത്തന്‍, ഇഖ്ബാല്‍ നെല്ലിക്കാപറമ്പ്, അയ്യൂബ്ഖാന്‍ സി.ടി., ഷാഹുല്‍ ഹമീദ് കൊടിയത്തൂര്‍, ഫറാസ് കക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top