Sauditimesonline

nurse philimina
നീറുന്ന നാളുകള്‍ക്കൊടുവില്‍ പുഞ്ചിരി; ലഹരി മരുന്നല്ലെന്ന് സ്ഥിരീകരണം, ഫിലോമിനയെ വിട്ടയച്ചു

120 മീറ്റര്‍ ഉയരം, 1.6 കോടി റിയാല്‍ ചെലവ്; ലോകത്തെ മൂന്നാമത്തെ വലിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സൗദിയില്‍

റിയാദ്: വിനോദസഞ്ചാര മേഖലയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന സൗദി അറേബ്യയില്‍ പുതിയ ആകര്‍ഷണവുമായി ലോകത്തെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ ഫൗണ്ടെയ്ന്‍ അസീര്‍ മേഖലയിലെ വാദി റിസോര്‍ട്ടിലാണ്്. ഒന്നരക്കോടിയിലധികം റിയാല്‍ ചെലവഴിച്ചാണ് ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്.

ആകാശത്തേക്ക് 120 മീറ്റര്‍ ഉയരത്തില്‍ വെള്ളം പമ്പ് ചെയ്യുന്ന ഫൗണ്ടെയ്‌ന് ഒരേസമയം 70 ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്ന ജലധാര കാണാന്‍ കുടുംബസമേതം വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

3 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ബൃഹത്തായ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് വാട്ടര്‍ ഫൗണ്ടെയ്ന്‍ നിര്‍മിച്ചിരിക്കുന്നത്. ജലധാരയ്ക്ക് പുറമേ മനോഹരമായ പൂന്തോട്ടങ്ങള്‍, ഫാമുകള്‍, വിവിധ തരം റെസ്‌റ്റോറന്റുകള്‍, കഫേകള്‍, തിയേറ്ററുകള്‍, ഇന്‍ഡോര്‍ ഹാളുകള്‍ എന്നിവയും കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക വിനോദ സൗകര്യങ്ങളും ടൂറിസം കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top