
അല്‍ഖര്‍ജ്: ഗോകുലം നൃത്ത വിദ്യാലയം ഒന്നാം വാര്‍ഷികവും നൃത്തം അഭ്യസിച്ച വിദ്യാര്‍ഥികളുടെ അങ്ങേറ്റവും നടന്നു. ‘മയൂരം-2025’ എന്ന പേരിലായിരുന്നു പരിപാടി. നൃത്ത അധ്യാപിക നിത പ്രകാശിന്റെ നേതൃത്വത്തില്‍ ഒരുക്കിയ അരങ്ങേറ്റത്തില്‍ പത്മിനി യു നായര്‍ മുഖ്യാതിഥിയായിരുന്നു.

എഴുത്തുകാരി സുബൈദ കോമ്പില്‍, ഡോ. നാസ്സര്‍, ഷഹീന്‍ അല്‍ ഷഹീന്‍, രക്ഷാകര്‍തൃ പ്രതിനിധി ഖയോദ് ജൗഹര്‍ നജ്മുദ്ധീന്‍, സാം അല്‍ഖര്‍ജ് (ഒഐസിസി), ഗോകുലം കള്‍ച്ചറല്‍ പ്രസിഡന്റ് പ്രകാശ് എന്നിവര്‍ ആശംസകള്‍ നര്‍ന്നു. കുരുന്നു കലാകാരന്‍മാരുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. അരങ്ങേറ്റം നടത്തിയ പ്രതിഭകള്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






