Sauditimesonline

ambassador
സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു

ഡോര്‍ ടു ഡോര്‍ കാര്‍ഗോ ഇന്ത്യന്‍ പോര്‍ട്ടുകളില്‍ കെട്ടിക്കിടക്കുന്നു; പരിഹരിക്കാന്‍ ശ്രമം

റിയാദ്: ഇന്ത്യയിലേയ്ക്കുളള കാര്‍ഗോ ഡെലിവറിയില്‍ ഉണ്ടായ കാല താമസം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍. ജിസിസി രാജ്യങ്ങളില്‍ നിന്നുളള സീ കാര്‍ഗോ കണ്ടെയ്‌നറുകള്‍ രണ്ടാഴ്ചയിലേറെയായി ഇന്ത്യയിലെ പോര്‍ട്ടുകളില്‍ കെട്ടിക്കിടക്കുകയാണ്. എത്രയും വേഗം കസ്റ്റംസ് ക്ലിയറന്‍സ് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജിസിസി രാജ്യങ്ങളില്‍ നിന്നുളള കാര്‍ഗോ കണ്ടെയ്‌നറുകള്‍ പ്രധാനമായും ഗുജറാത്തിലെ മുന്‍ഡ്ര, കണ്ടഌപോര്‍ട്ടുകളിലും മഹാരാഷ്ട്രയിലെ മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടിലുമാണ് ഇറക്കുന്നത്. ഇവിടങ്ങളില്‍ നിന്നു ഡല്‍ഹി ഡ്രൈപോര്‍ട്ട് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് ഗുഡ്‌സ് ട്രൈന്‍മാര്‍ഗമാണ് കണ്ടെയ്‌നറുകള്‍ നീക്കുന്നത്. നിലവിലെ സാങ്കേതിക തടസ്സം മാറിയാല്‍ എത്രയും വേഗം ഡോര്‍ ഡെലിവറി സാധ്യമാകും.

സീ പോര്‍ട്ടുകളിലെത്തിയ കണ്ടെയ്‌നറുകള്‍ ക്ലിയറന്‍സ് നേടാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ചരക്കു കയറ്റിറക്കലില്‍ വരുന്ന താമസത്തിനു ഭീമമായ സംഖ്യ കാര്‍ഗോ സ്ഥാപനങ്ങള്‍ ഡിമറേജ് നല്‍കേണ്ടിവരുന്നു. എന്നിരുന്നാലും ഉത്തരവാദിത്തമുളള സര്‍വ്വീസ് സ്ഥാപനങ്ങള്‍ എത്രയും വേഗം ഡോര്‍ ഡെലിവറി സാധ്യമാക്കാനുളള ശ്രമത്തിലാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top