Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

റിയാദില്‍ മീഡിയാ സിറ്റി: വന്‍കിട കമ്പനികള്‍ കരാര്‍ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയില്‍ നിര്‍മാണം പുരോഗമിക്കുന്ന മീഡിയ സിറ്റിയില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുന്നതിന് വന്‍കിട നിക്ഷേപകര്‍ കരാറുകള്‍ ഒപ്പുവച്ചു. സാംസ്‌കാരിക വകുപ്പു മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തിലാണ് കരാറുകള്‍ ഒപ്പുവെച്ചത്. റിയാദ് ഡിപ്‌ളോമാറ്റിക് ക്വാര്‍റിന്റെ പരിസരത്താണ് മീഡിയാ സിറ്റി ഒരുങ്ങുന്നത്. പ്രസിദ്ധീകരണം, ഫിലിം, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മീഡിയ, പരസ്യങ്ങള്‍, വിദ്യാഭ്യാസം, വെര്‍ച്വല്‍ റിയാലിറ്റി, ഫോട്ടോഗ്രഫി, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമ രംഗത്തെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനാണ് മീഡിയാ സിറ്റി സ്ഥാപിക്കുന്നത്.

സാംസ്‌കാരിക, മാധ്യമ, സാങ്കേതിക മേഖലകള്‍ക്ക് ആവശ്യമായ സ്റ്റുഡിയോകള്‍, ഓഫീസുകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, ബിസിനസ് സോണുകള്‍ എന്നിവ മീഡിയാ സിറ്റിയില്‍ ഉണ്ടാകും. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ച വികസിപ്പിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി അവസരമൊരുക്കും. നേരിട്ടും അല്ലാതെയും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

മീഡിയാ സിറ്റിയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ചൈനയിലെ അലിബാബ ഗ്രൂപ്പിനു കീഴിലുളള മീഡിയ സിറ്റിയും ഇലക്‌ട്രോണിക് വേള്‍ഡ് ട്രേഡ് പ്ലാറ്റ്‌ഫോം അറേബ്യയും കരാര്‍ ഒപ്പുവച്ചു. എംബിസി ഗ്രൂപ്പ്, അല്‍ അറേബ്യ, അല്‍ ഹദത്ത് നെറ്റ്‌വര്‍ക്ക്, സൗദി റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളും കരാറുകള്‍ ഒപ്പുവെച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top