വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് മെനഞ്ചൈറ്റിസ് വാക്‌സിന്‍ നിര്‍ബന്ധം

റിയാദ്: ഉംറ തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തുന്നതിന് മുമ്പ് മെനഞ്ചൈറ്റിസ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ഒരു വയസിന് മുകളിലുളള മുഴുവന്‍  തീര്‍ഥാടകര്‍ക്കും നിര്‍ദേശം ബാധകമാണ്.

സൗദിയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലറും പുറപ്പെടുവിച്ചു.

തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും ആവരണം ചെയ്യുന്ന സംരക്ഷിത ചര്‍മ്മത്തിന്റെ വീക്കം ആണ് മെനിഞ്ചൈറ്റിസ്. യാത്ര തുടങ്ങുന്നതിന് 10 ദിവസം മുമ്പ് (Quadrivalent (ACYW) Polysaccharide Vaccine) അംഗീകൃത വാക്‌സിന്‍ സ്വീകരിക്കാനാണ്‌  ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. വാക്‌സിന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. വാക്‌സിന്‍ സ്വീകരിച്ചതായി പുറപ്പെടുന്നതിന് മുമ്പ് എയര്‍പോര്‍ട്ടില്‍ ഉറപ്പുവരുത്തണം. ഏത് തരം വാക്‌സിനാണ് സ്വീകരിച്ചത്, തീയതി, കാലാവധി എന്നിവ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റില്‍ വ്യക്തമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply