
റിയാദ്: ബ്രിട്ടന്റെ അസ്ട്രാസെനിക വാക്‌സിന്‍ സൗദിയില്‍ ഉപയോഗിക്കാന്‍ അനുമതി. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ വികസിപ്പിച്ച വാക്‌സിന്‍ വിതരണത്തിനാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയത്.

ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെയും പഠനങ്ങളിലൂടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്‌സിനുകള്‍ക്ക് അംഗീകാരം. ഫാര്‍മസി വ്യവസായ രംഗത്തെ അന്താരാഷ്ട്ര ഗുണനിലവാരം ഉറപ്പുവരുത്തിയാണ് രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്നത്.
ലോകത്ത് പല വാക്‌സിനുകളും ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണ്. അവയുടെ വിവിര വിശകലലനം പൂര്‍ത്തിയായിട്ടില്ല. സൗദിയില്‍ വാക്‌സിന്‍ അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞദിവസം ഇന്ത്യയില്‍ വികസിപ്പിച്ച 30 ലക്ഷം വാക്‌സിന്‍ സൗദിയിലെത്തിച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
