Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

‘തഹ്‌സീന്‍ 2020’ പുരസ്‌കാരം വിതരണം ചെയ്തു

റിയാദ്: മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ലോക മലയാളികള്‍ക്കായി സംഘടിപ്പിച്ച ‘തഹ്‌സീന്‍ 2020’ ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികള്‍ക്ക് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. പാണക്കാട് നടന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിജയികള്‍ക്ക പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ നിന്നു അഫീഫ ഹിജ (ഇന്ത്യ) ഒന്നാം സ്ഥാനവും നുഹ സാജിര്‍ (ഇന്ത്യ) രണ്ടാം സ്ഥാനവും ഹസ്‌ന ഷിബിനം (ഇന്ത്യ) മൂന്നാം സ്ഥാനവും, ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ശൈഫ് അലി സിദീഖ് (യൂ.എ.ഇ) ഒന്നാം സ്ഥാനവും
സഹദ് സലീം (സൗദി) രണ്ടാം സ്ഥാനവും മുഹമ്മദ് അസദ് (ഇന്ത്യ) നദീം നൂര്‍ഷ (സൗദി) എന്നിവര്‍ മൂന്നാം സ്ഥാനവും,സീനിയര്‍ വിഭാഗത്തില്‍ ഡോക്ടര്‍ മുഹമ്മദ് ഇബ്രാഹിം (സൗദി) മുഹമ്മദ്‌റാഷിദ് (ഇന്ത്യ) രണ്ടാം സ്ഥാനവും സഈദ് സിദ്ധീഖി (ഇന്ത്യ) മൂന്നാം സ്ഥാനവും നേടി.

മത്സര വിജയികള്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ പാരിതോഷികവും പ്രശസ്തി പത്രവുമാണ് സമ്മാനിച്ചത്. രണ്ട് റൗണ്ടുകളിലായി നടന്ന മത്സരങ്ങളില്‍ 743 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ആദ്യ റൗണ്ടില്‍ നിന്നു തെരെഞ്ഞുടുത്തവരാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥി പങ്കാളിത്വമുണ്ടായിരുന്നു.

ജിസിസി രാജ്യങ്ങളിളില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ ഖാരിഉകളായ ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ശൈഖ് റഷാദ് ലര്‍ദി, ശൈഖ് സഅദ് അല്‍ ഖാസിമി, ശൈഖ് ഇസ്സുദ്ധീന്‍ സ്വലാഹി, ശൈഖ് മുആദ് അല്‍ ഖാസിമി, ശൈഖ് ഷാഹീന്‍ ബിന്‍ ഹംസ എന്നിവരും സൈതലവി ഫൈസി പനങ്ങാങ്ങര, അലവി കുട്ടി ഒളവട്ടൂര്‍, ആതിഫ് ബുഖാരി തവനൂര്‍ അടങ്ങിയ ജൂറിയാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.

സമ്മാനദാന ചടങ്ങില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി എ വഹാബ്,റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ജില്ലാ കെഎംസിസി ഭാരവാഹി അഷ്‌റഫ് മോയന്‍,അബ്ദുസ്സമദ് കൊടിഞ്ഞി,ശിഹാബ് കുട്ടശ്ശേരി,റാഷിദ് കോട്ടുമല,കുഞ്ഞിമുഹമ്മദ് കാടാമ്പുഴ,സലാം പയ്യനാട്,റഫീഖ് ചെറുമുക്ക്,സനോജ് കുരിക്കള്‍, ഇസ്മായില്‍ സി വി,എം കെ കുഞ്ഞബ്ദുള്ള,അഷ്‌റഫ് കോട്ടക്കല്‍, ഫൈസല്‍ ബദിയ ,ഇ കെ റഹീം,മൊയ്ദീന്‍ കുട്ടി,റിയാസ് സി , മൊയ്ദീന്‍ കുട്ടി,അമീര്‍ തിരൂരങ്ങാടി,സഹദ് മഞ്ചേരി, സല്‍മാന്‍ തെന്നല, ഫൈസല്‍ എടയൂര്‍,ജാഫര്‍ മുടാല്‍ എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top