
റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികള്‍ കൂടുതല്‍ ചെയ്യുന്ന വിവിധ മേഖലകള്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. കോഫി ഷോപുകള്‍, ഹോട്ടലുകള്‍, മിനി മാര്‍ക്കറ്റുകള്‍, ഷോപിംഗ് മാളുകള്‍ എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം. എന്നാല്‍ സ്വദേശിവത്ക്കരണം എത്രശതമാനമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ് ലക്ഷ്യം. വിദ്യാഭ്യാസം, നിയമം തുടങ്ങിയ രംഗങ്ങളിലും കൂടുതല്‍ സ്വദേശികള്‍ക്ക് ജോലികണ്ടെത്തുകയാണ് ലക്ഷ്യം.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള ഏഷ്യന്‍ തൊഴിലാളികള്‍ ബിനാമി സംരംഭകരായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിനാമി സരംഭകരെ വിപണിയില്‍ നിന്നു ഇല്ലാതാക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.
വിഷന്‍ 2030ന്റെ ഭാഗമായി കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് വിവിധ വകുപ്പുകള്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. 11 ശതമാനമാണ് നിലവിലെ തൊഴിലില്ലായ്മ നിരക്ക്. ഇതു 7 ശതമാനമായി കുറക്കുകയാണ് ലക്ഷ്യം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
