
റിയാദ്: സൗദി പ്രതിരോധ സേനയില്‍ വനിതാ റിക്രൂട്‌മെന്റ് നടത്തുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ വനിതകള്‍ക്ക് നിയമനം നല്‍കുന്നതിന്റെ ഭാഗമായാണ് റിക്രൂട്‌മെന്റ്. ആര്‍മി, റോയല്‍ എയര്‍ ഡിഫന്‍സ്, റോയല്‍ നേവി, റോയല്‍ സ്ട്രാറ്റെജിക് മിസൈല്‍ ഫോഴ്‌സ്, റോയല്‍ ആംഡ് മെഡിക്കല്‍ സര്‍വ്വീസസ് എന്നീ വിഭാഗങ്ങളില്‍ വനിതകളെ തെരഞ്ഞെടുക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.

21 നും 40 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് 155 സെന്റിമീറ്റര്‍ ഉയരം ഉണ്ടായിരിക്കണം. വിദേശികളെ വിവാഹം ചെയ്തവര്‍ അയോഗ്യരായിരിക്കും. 17 നും 40 നും ഇടയില്‍ പ്രായമുളള 160 സെന്റ്‌റീമീറ്റര്‍ ഉയരമുളളവര്‍ക്കും അപേക്ഷിക്കാാം. തെരഞ്ഞെടുക്കുന്നവരെ വിവിധ മേഖലകളില്‍ വിദഗ്ദ പരിശീലനം നല്‍കി പ്രതിരോധ മേഖലയിലെ വിവിധ യൂനിറ്റുകളില്‍ നിയമനം നല്‍കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
