പ്രവാസി വെല്‍ഫെയര്‍ ഇഫ്താര്‍ സംഗമം

റിയാദ്: പ്രവാസി വെല്‍ഫെയര്‍ ഇഫ്താര്‍ സംഗമം നടത്തി. ഒലയ്യ മിന്റ് റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി റമദാന്‍ സന്ദേശം നല്‍കി. രാജ്യത്ത് വംശീയവും വിഭാഗീയവുമായ പ്രവണതകള്‍ വര്‍ധിച്ചുവരുകയാണ്. കരിനിയമങ്ങളുപയോഗിച്ച് സ്വാതന്ത്ര്യവും നീതിയും നിഷേധിക്കുന്നു. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മറ്റിയംഗം സാജു ജോര്‍ജ്, ഡോ.കെ.ആര്‍ ജയചന്ദ്രന്‍, വി.ജെ നസ്‌റുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റമദാന്‍ നല്‍കുന്ന ചൈതന്യവും സ്‌നേഹവികാരങ്ങളും മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഖലീല്‍ പാലോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും സെക്രട്ടറി ഷഹനാസ് സാഹില്‍ നന്ദിയും പറഞ്ഞു. ശിഹാബ് കുണ്ടൂര്‍, ബഷീര്‍ പാണക്കാട്, ബാസിത് കക്കോടി, സലീം മാഹി, അഡ്വ.റെജി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply