
റിയാദ്: പഠനം മുടങ്ങുന്ന ബാല്യങ്ങള്‍ക്കു കാരണം ഗാര്‍ഹികവും മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളാണെന്ന് ലഹരി വിരുദ്ധ പ്രചാരകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട്. കുട്ടികള്‍ നിഷ്‌കളങ്കരാണ്. അവര്‍ അത്ഭുതങ്ങളും ഇതിഹാസങ്ങളും തേടി പോകും. മക്കള്‍ക്ക് പരിഗണന നല്‍കാതെ പോയാല്‍ വലിയ ദുരന്തം നേരിടേണ്ടി വരും.

പരിഷ്‌കൃത തലമുറയുടെ സ്വപ്നങ്ങളെയും അഭിനിവേഷങ്ങളെയും പെട്ടെന്ന് തടയരുത്. അങ്ങനെ വന്നാല്‍ അപരിഷ്‌കൃതമായ സമൂഹമെന്നു അടയാളപ്പെടുത്തി കുട്ടികള്‍ നമ്മെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുമെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. റിയാദില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്‌നേഹ സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് അദ്യക്ഷത വഹിച്ചു.

ലഹരി വിരുദ്ധ പ്രചാരകന്‍ മഹേഷ് ചിത്രവര്‍ണ്ണം, വി പി മുസ്തഫ, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, വി ജെ നസ്‌റുദ്ദിന്‍, ജലീല്‍ ആലപ്പുഴ, നാദിര്‍ഷ റഹ്മാന്‍, മൈമൂന അബ്ബാസ്, അസ്‌ലം പാലത്ത്, വി കെ അബ്ബാസ്, അലി കറി പോട്ട്, ശിഹാബ് കുഞ്ചീസ് എന്നിവര്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി റസ്സല്‍ മാടത്തിപറമ്പില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നാഷണല്‍ കമ്മിറ്റി കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍ മോഡറേറ്റര്‍ ആയിരുന്നു. സലിം വാലില്ലാപ്പുഴ, ബഷീര്‍ കോട്ടയം, ബിനു കെ തോമസ്, റഫീഖ് വെട്ടിയാര്‍, രാധാകൃഷ്ണന്‍ പാലത്ത്, അലി എ കെ റ്റി, യാസിര്‍ അലി, സിയാദ് വര്‍ക്കല, മഹേഷ് ജയ്, ഷമീര്‍ കല്ലിങ്ങല്‍, കെ ജെ റഷീദ്, നൗഷാദ്, അല്‍ത്താഫ്, നസീര്‍ തൈക്കണ്ടി, മുത്തലിബ്, നിസാം, സഫീര്‍, നൗഫല്‍ ഈരാറ്റുപേട്ട, റൗഫ് ആലപിടിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.